ദേശീയദിനം നാടിെൻറ ഉൽസവമാകും
text_fieldsദോഹ: ഡിസംബർ 18ന് ഖത്തറിെൻറ ദേശീയദിനാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ന ാട്. ഉപരോധത്തിനിടയിലും നേട്ടങ്ങളുമായി മുന്നേറുന്ന രാജ്യത്തിന് എല്ലാവിധ പിന്തു ണയുമായി സ്വദേശികളും വിദേശികളുമുണ്ട്. ദര്‍ബ് അല്‍സായിയില്‍ വിപുലമായ ദേശീ യദിനാഘോഷങ്ങൾ ഒരുക്കാനാണ് പൊലീസ് കോളജിെൻറ പദ്ധതി.
സുപ്രീംകമ ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസിയുമായി സഹകരിച്ചാണിത്. ഫുട്ബോള്‍ മാതൃക അവതരിപ്പിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനു ള്ള ശ്രമമാണ് പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായ ഇനം. 2022 ഖത്തര്‍ ലോകക പ്പിനെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ടാണ് ജനങ്ങളുടെ പങ്കാ ളിത്തത്തില് ഫുട്ബോള്‍ മാതൃക സൃഷ്ടിക്കുക. വലിയതോതില്‍ പൗരന്മാരു ടെയും പ്രവാസികളുടെയും സ്കൂള്‍വിദ്യാര്‍ഥികളുടെയും പങ്കാളിത്തം പ്ര തീക്ഷിക്കുന്നു. ഫുട്ബോളിെൻറ ആകൃതി പൂര്‍ത്തിയാക്കാന്‍ വര്‍ണങ്ങള്‍ പൂശിയ 33,500 തടിക്കഷണങ്ങളും ഉപയോഗിക്കും.
പോലീസ് കോളേജ് ട്രെയിനിങ് വകുപ്പ ് ഡയറക്ടര്‍ മേജര്‍ ഫഹദ് സഈദ് അല്‍സുബൈ വാര്‍ത്താസമ്മേളനത്തിലാണ് ഇ ക്കാര്യങ്ങള്‍ വിശദീകരിച്ചത്. വിവിധ പ്രാ യത്തിലുള്ളവര്‍ ഇതില്‍ പ ങ്കാളികളാകും. പോലീസ് മ്യൂസിയത്തിെൻറ മാതൃക, ആഭ്യന്തരമന്ത്രാലയത്തിെൻറ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും. 2022ല്‍ ഖത്തര്‍ നമ്മെ ഒരുമിച്ചുചേര്‍ക്കുന്നു എന്ന മുദ്രാവാക്യത്തിലാണ് പരിപാടികള്‍.
വിവിധങ്ങളായ പോലീസ്, സൈനിക പരിശീലന, സ്വയംപ്രതിരോധ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് സ്പോര്‍ട്സ് ട്രെയിനിങ് വിഭാഗം തലവന്‍ ക്യാപ്റ്റന്‍ റാഷിദ് അലി അല്‍തമീമി പറഞ്ഞു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും ശാരീരികവ്യായാമവും വികസിപ്പിക്കുകയാണ് ലക്ഷ്യം. പ്രൈമറിസ്കൂളുകളിലെ 380 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 4000 പേരുള്‍പ്പെട്ടതാണ് നിലവിലെ ഫുട്ബാൾ മാതൃകാ ഗിന്നസ് റെക്കോര്‍ഡ്. ഇത് മറികടക്കാനാണ് പോലീസ് കോളജ് ശ്രമിക്കുന്നത്.
ക്രിക്കറ്റ് വിരുന്നുമായി ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ
ദോഹ: ദേശീയദിനമായ ഡിസംബർ 18ന് പ്രധാന താരങ്ങളെ അണിനിരത്തി ഖത്തർ ക്രിക്കറ്റ് അസോസിയേഷെൻറ ക്രിക്കറ്റ് മാമാങ്കം. ഖത്തർ ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ട്വൻറി 20 മത്സരത്തിൽ ഏഷ്യൻ സ്റ്റാർസും ഖത്തർ ദേശീയ ടീമുമാണ് കളത്തിലിറങ്ങുന്നത്.
ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ പിന്തുണയോടെ നടക്കുന്ന മത്സരത്തിൽ ഏഷ്യയിൽ നിന്നുള്ള നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് യൂസുഫ് ജിഹാം അൽ കുവാരി വാർത്താ സമ്മേളനത്തിൽ പ റഞ്ഞു. ഖത്തർ ജനതയെ സംബന്ധിച്ച് ദേശീയദിനം ഏറെ പ്രാധാന്യമുള്ള ദിവസമാണ്.
മുൻവർഷത്തേ പോലെ ഇത്തവണയും വൻ വിജയമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ പങ്കെ ടുത്ത ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷൻ ഓഫീസർ ലെഫ്. ഹമദ് അലി ജൗഹീൽ അൽ മർരി പറഞ്ഞു. മത്സരത്തിന് അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ച ഖത്തർ ഒളിംപിക് കമ്മിറ്റിക്കും ആഭ്യന്തരമന്ത്രാലയത്തിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാെൻറ അസദുല്ല ഖാൻ, മുഹമ്മദ് യാമിൻ അഹ്മദ്സായി, ശ്രീലങ്കയുടെ അജാന്ത മെൻഡിസ്, അസീല ഗഡേര, പാക് താരം ഉമർഗുൽ, ഫവാദ് ആലം, ബംഗ്ലാദേശ് താരങ്ങളായ മുഹമ്മദ് അശ്റഫുൽ, മുഹമ്മദ് ഇ ല്യാസ്, നേപ്പാളിെൻറ മുഹമ്മദ് ഹാഷിം അൻസാരി, ഇന്ത്യയുടെ വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരാണ് ഏഷ്യൻ സ്റ്റാർ ഇലവനിൽ ഉൾപ്പെടുന്നത്. ഖത്തർ ടീം താഴെ പറയുന്നവരാണ്. ഇനാമുൽ ഹഖ്(ക്യാപ്റ്റൻ) തമൂർ സജാദ്, മുഹമ്മദ് റിസ്ലാൻ, ഫൈസൽ ഖാൻ, മലിക് അവൈസ്, ഹാഫിസ് തൻവീർ, നദീം, നുമാൻ, ഇമ്രാൻ അഷ്റഫ്, ഇഖ്ബാർ ചൗധരി, ഖമ്രാൻ ഖാൻ, സഹീറുദ്ദീൻ, ഗയാൻ, ഖുറം ഷ ഹസാദ്.
കുട്ടികൾക്ക് സമ്മാനപ്പെട്ടി
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030െൻറ ചുവടു പിടിച്ച് ദേശീയദിനത്തോടനുബന്ധിച്ച് സംഘാടകരുടെ വക കുട്ടികൾക്ക് പ്രത്യേക ദേശീയദിന സമ്മാനം. മാനുഷിക മൂലധനത്തിൽ നിക്ഷേപിക്കുന്നതിെൻറയും രാഷ്ട്രത്തിെൻറ വളർച്ചക്ക് വ്യക്തികളെ ഉയർത്തിക്കൊണ്ടുവരേണ്ടതിെൻറയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ദേശീയ ദിന സംഘാടകരുടെ കുട്ടികൾക്കായുള്ള പ്രത്യേക സമ്മാനപ്പെട്ടി.
അഞ്ച് പ്രധാനപ്പെട്ട തൊഴിൽ മേഖലകളെ ഉൾപ്പെടുത്തിയാണ് ഓരോ സമ്മാനപ്പെട്ടിയും നിർമ്മിച്ചിട്ടുള്ളത്. എഞ്ചിനീയർ, ഡോക്ടർ, വ്യാപാരി, മാധ്യമപ്രവർത്തകൻ, കലാകാരൻ എന്നിങ്ങനെ പ്രധാനപ്പെട്ട സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അഞ്ച് തൊഴിൽ മേഖലയാണ് സമ്മാനപ്പെട്ടിയിലുള്ളത്.
കൂടാതെ ഖത്തറിെൻറ ദേശീയ പതാകയും ഓരോ സമ്മാനപ്പെട്ടിയിലുമുണ്ടാകും. കേവലം സമ്മാനപ്പെട്ടിയോ െപ്രാമോഷണൽ ഉപകരണമോ അല്ല ഇത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഇടയിൽ ദേശീയതയെ ഉണർത്തുന്നതിനും നാഷണൽ ഐഡൻറിറ്റിയെ പ്രമോട്ട് ചെയ്യുന്നതിനും കൂടിയുള്ളതാണിതെന്നും സംഘാടകർ വ്യക്തമാക്കുന്നു.
ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യങ്ങളിലൊന്നായ ഖത്തർ സ്വതന്ത്രമായി തുടരും (ഖത്തർ സതബ്ഖാ ഹുർറ) എന്ന വാക്യവും പെട്ടിയിൽ സ്വർണനിറത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ സമയത്തിെൻറ പ്രാധാന്യവും ഒരു പ്രവൃത്തി ചെയ്തു തീർക്കുന്നതിൽ സമയനിഷ്ഠയും ഓർമ്മിപ്പിച്ചുകൊണ്ട് സമയം അമൂല്യമാണ് എന്ന വാക്യവും പെട്ടിയിൽ കുറിച്ച് വെച്ചിട്ടുണ്ട്. ദേശീയ ദിനത്തിെൻറ മുദ്രാവാക്യങ്ങളിൽ നിന്ന് ഉൗർജമുൾക്കൊണ്ടാണ് സംഘാടകർ കുട്ടികൾക്കായി പ്രത്യേക സമ്മാനപ്പെട്ടി അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രത്തോടുള്ള കൂറും ഐക്യദാർഢ്യവും അഭിമാനവും പൊതുജനങ്ങൾക്കിടയിൽ ഉയർത്തുകയെന്ന ഖത്തർ ദേശീയദിനാഘോഷ സംഘാടകരുടെ കാഴ്ചപ്പാടും സമ്മാനപ്പെട്ടിയുടെ അവതരണത്തിന് പിന്നിലുണ്ട്.
കതാറ ആഘോഷപരിപാടികൾ ഇന്ന് തുടങ്ങും
ദോഹ: കതാറ കള്‍ച്ചറല്‍ വില്ലേജിെൻറ ആഘോഷപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. 17,19 തീയതികളിൽ വൈകിട്ട് ഏഴ് മണിക്കും ഒമ്പത് മണിക്കും നടക്കുന്ന സംഗീത നാടകമാണ് മുഖ്യഇനം. ‘സ്വദേശികളും പ്രവാസികളും നമ്മളൊന്ന്’ എന്ന സംഗീത നാടകമാണ് അരങ്ങേറുക. നാല്‍പ്പത്തിയഞ്ചിലേറെ പരിപാടികള്‍ ഒമ്പത് ദി വസങ്ങളിലായി നടക്കും. വെടിക്കെട്ട്, സംഗീത നാടകം, സംഗീത പരിപാടികള്‍, പാരച്യൂട്ടിംഗ്, ഡ്രോണ്‍ ഷോ, സാംസ്ക്കാരിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയുണ്ടാകും. രാജ്യത്തിെൻറ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടെ രാജ്യസ്നേഹം വര്‍ധിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കും. സ്വദേശികളും പ്രവാസികളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതായിരിക്കും സംഗീതശില്പം. പ്രവാസികള്‍ക്ക് ആതിഥേയ രാജ്യത്തോടുള്ള ബന്ധവും രാജ്യത്തിെൻറ വികസനത്തിനും പുരോഗമനത്തിലും അവര്‍ വഹിച്ച പങ്കും വിവരിക്കും.
വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ കത്താറ ബീച്ച്, ആംഫി തിയേറ്റര്‍, കത്താറ കോര്‍ണിഷ് തുടങ്ങി വിവിധ വേദികളിലാണ് ആഘോഷ പരിപാടികള്‍. ഫഹദ് അല്‍ കുബൈസി, അന്വാര് എന്നിവര്‍ സംഗീത പരിപാടി നടത്തും. 17, 19 തിയ്യതികളില്‍ വൈകിട്ട് നാല് മണിക്ക് പാരച്യൂട്ട് ജംപ് നടത്തും. ഇതേ ദിവ സങ്ങളിലാണ് വെടിക്കെട്ട്.
പൊലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ സംഗീത പരിപാടികള്‍, അമീരി എയ ര്ഫോഴ്സിന്റെ വിവിധ പരിപാടികള്‍ എന്നിവയും അരങ്ങേറും. ഡിസംബര്‍ 11 മുതല്‍ 19 വരെ ബിദായ സാംസ്ക്കാരിക ബസാര്‍ നടത്തും. വസ്ത്രങ്ങള്‍, പെര്‍ഫ്യൂംസ്, പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ എന്നിവയടങ്ങിയ പ്രാദേശിക ഉത്പന്നങ്ങളാണ് ബസാറിലുണ്ടാകും. ദേശീയ ദിനമായ ഡിസംബര്‍ 18ന് ഖത്തറിലെ ആദ്യത്തെ പ്ലാനിറ്റോറിയം കതാറയില്‍ പ്രവര്‍ത്തനം തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടെയാണ് നക്ഷത്രബംഗ്ലാവ് സജ്ജമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.