ദേശീയ പരിസ്ഥിതി ദിനം; അലി അൽ ഹൻസാബിനൊപ്പം മരംനട്ട് മൈന്റ് ട്യൂൺ എക്കോ വൈവ്സ്
text_fieldsദോഹ: അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ അലി അൽ ഹൻസാബിന്റെ കീഴിലെ ദുഖാൻ പ്രദേശത്തെ പൈതൃക സസ്യതോട്ടത്തിൽ മരംനട്ട് പരിസ്ഥിതി ദിനം ആചരിച്ചു.
തുടർച്ചയായി മൂന്നാം തവണയാണ് മരംനട്ട് സംരക്ഷിക്കുന്നത്. മൂന്നുവർഷം മുമ്പ് നട്ട മരങ്ങൾ ഇന്ന് ഫലദായകങ്ങളായി തുടങ്ങി. മൈന്റ് ട്യൂൺ എക്കോ വൈവ്സിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന പത്തിന പരിപാടിയുടെ ഭാഗമായിക്കൂടിയാണ് സന്ദർശനമൊരുക്കിയത്.
പ്രകൃതിക്കായി പ്രവർത്തിക്കുന്ന അലി അൽ ഹൻസാബിനെ മെമന്റോ നൽകി ആദരിച്ചു. മൈന്റ് ട്യൂൺ ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജാഫർ മുർച്ചാണ്ടി, മുത്തലിബ് മട്ടന്നൂർ, ഷമീർ തലയാട്, വി.പി. അബ്ദുല്ല എന്നിവർ ചേർന്ന് സമ്മാനിച്ചു.
നിരവധി രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധ സംഘടനകളും പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ സന്ദർശകർ നട്ട മരങ്ങൾ അലി അൽ ഹൻസാബിന്റെ നേതൃത്വത്തിൽ സ്ഥിരമായി സംരക്ഷിച്ചുവരുന്നുണ്ട്. ഖത്തറിൽ വളരുന്ന പൈതൃക മരങ്ങൾ, ചെടികൾ, വിവിധ പുഷ്പങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.