Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതിയ ഹോം, എവേ...

പുതിയ ഹോം, എവേ ജഴ്സിയുമായി ദേശീയ ഫുട്ബാൾ ടീം

text_fields
bookmark_border
പുതിയ ഹോം, എവേ ജഴ്സിയുമായി ദേശീയ ഫുട്ബാൾ ടീം
cancel
camera_alt

ഖത്തർ ദേശീയ ഫുട്​ബാൾ ടീമിൻെറ പുതിയ ഹോം ജഴ്​സിയണിഞ്ഞ്​ താരങ്ങൾ

ദോഹ: രാജ്യത്തിനകത്തെ മൽസരങ്ങളിലും പുറത്തുള്ള മൽസരങ്ങളിലേക്കുമുള്ള പുതിയ ഹോം, എവേ ജഴ്സിയുമായി ദേശീയ ഫുട്ബാൾ ടീം. ഖത്തർ ദേശീയ ഫുട്ബാൾ ടീമിന് പുതിയ ജഴ്സി കിറ്റ് പുറത്തിറക്കി ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ). ആധുനികവും ഏറ്റവും മികവുറ്റതുമായ രൂപത്തിൽ ഖത്തറി​െൻറ പരമ്പരാഗത വർണങ്ങൾ ഇഴചേർത്തുകൊണ്ടുള്ള പുതിയ ജഴ്സി കിറ്റ് തയാറാക്കിയത് നൈക്ക് ആണ്. പുതിയ ഹോം കിറ്റ് മെറൂൺ നിറത്തിലും എവേ കിറ്റ് വെള്ള നിറത്തിലുമാണ്. വരുംമത്സരങ്ങളിൽ ഖത്തറി​െൻറ പുതിയ ഹോം, എവേ കിറ്റുകളായിരിക്കും ഖത്തർ ദേശീയ ടീം ഉപയോഗിക്കുക.

പുതിയ എവേ ജഴ്സി

പുതിയ എവേ ജഴ്സി

രണ്ട് വർഷത്തിനുള്ളിൽ വമ്പൻ ടൂർണമെൻറുകൾക്കാണ് ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നത്. ടീമി​െൻറ ഐഡൻറിറ്റി ശക്തമായ രീതിയിൽ പ്രകടമാക്കുന്ന പുതിയ കിറ്റുകൾ കൃത്യസമയത്തെ മാറ്റമായാണ് കണക്കാക്കുന്നത്.

മെറൂൺ നിറത്തിൽ ജഴ്സിയും ഷോർട്ട്സും സോക്ക്സും ധരിച്ച്​ ഇറങ്ങുമ്പോൾ ഖത്തറി​െൻറ പതാകയുടെ പതിപ്പ് ജഴ്സിയുടെ മുന്നിൽ ആലേഖനം ചെയ്തിരിക്കും. വി നെക്ക് കോളറാണ് ജഴ്സിക്ക്​. മെറൂൺ നിറങ്ങൾ ചേർത്തിട്ടുള്ള എലഗൻറ് വെള്ള നിറത്തിലാണ് എവേ ജഴ്സി. ജഴ്സിയുടെ കോളറും കഫ്സും സൈഡ് സ്​ട്രിപ്സും മെറൂൺ നിറത്തിലുള്ളതാകും. പുതിയ കിറ്റ് ഏറെ സന്തോഷം നൽകുന്നുവെന്നും ഖത്തരി പതാകയെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ രൂപരേഖയെന്നും ഖത്തർ താരം അസിം മാഡിബോ പറഞ്ഞു. പുതിയ കിറ്റിൽ പുതിയ വിജയങ്ങൾ കരസ്​ഥമാക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് സാലിം അൽ ഹാജിരി പറഞ്ഞു.ഖത്തർ നാഷനൽ ടീം 2020 കിറ്റ് www.nike.com സൈറ്റിലും മാൾ ഓഫ് ഖത്തറിലെയും ദോഹ സിറ്റി സെൻററിലെയും നൈക്ക് സ്​റ്റോറിലും ലഭ്യമാണ്. എഫ്നാക്, ലഗൂണ മാളുകളിലെ ക്യു.എഫ്.എ പോപ് അപിലും ജഴ്സികൾ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National football teamqatar newsaway jersey
Next Story