Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ ഗാ​ര​ൻ​റി...

ദേ​ശീ​യ ഗാ​ര​ൻ​റി പ​ദ്ധ​തി 2021 ജൂ​ൺ 15 വ​രെ

text_fields
bookmark_border
ദേ​ശീ​യ ഗാ​ര​ൻ​റി പ​ദ്ധ​തി 2021 ജൂ​ൺ 15 വ​രെ
cancel

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ സാ​മ്പ​ത്തി​ക​പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക്​ വാ​യ്​​പ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മാ​യ ദേ​ശീ​യ ഗാ​ര​ൻ​റി പ​ദ്ധ​തി 2021 ജൂ​ൺ 15 വ​രെ നീ​ട്ടി. ഖ​ത്ത​ർ ​െഡ​വ​ല​പ്​​മെൻറ്​ ബാ​ങ്ക്​ (ക്യു.​ഡി.​ബി) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 15 വ​രെ സ്വീ​ക​രി​ക്കും. കോ​വി​ഡ്​ മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ​ക​മ്പ​നി​ക​​ൾ​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മ​ട​ക്കം ന​ൽ​കാ​നാ​ണ്​ സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക ഗാ​ര​ൻ​റി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

അ​ഞ്ച്​ ബി​ല്യ​ൻ റി​യാ​ലി​െൻറ സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ്​ ആ​കെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സ്​​റ്റേ​റ്റ്​ ബാ​ങ്കാ​യ ക്യു.​ഡി.​ബി​യാ​ണ്​ പ​ദ്ധ​തി നി​യ​ന്ത്രി​ക്കു​ന്ന​ത്. ക്യു.​ഡി.​ബി വ​ഴി​യാ​ണ്​ മ​റ്റ്​ ബാ​ങ്കു​ക​ൾ​ക്ക്​ തു​ക ന​ൽ​കു​ക. ഈ ​ബാ​ങ്കു​ക​ൾ വ​ഴി​യാ​ണ്​ പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ കോ​വി​ഡ്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​യി വാ​യ്​​പ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​തും സ്വീ​ക​രി​ക്കേ​ണ്ട​തും. കോ​വി​ഡി​െൻറ തു​ട​ക്ക​ത്തി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ വ​ൻ സാ​മ്പ​ത്തി​ക പി​ന്തു​ണാ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​ത്തി​ൽ മൂ​ന്ന്​​ ബി​ല്യ​ൻ റി​യാ​ലി​െൻറ പ​ദ്ധ​തി​യാ​ണ്​ ദേ​ശീ​യ ഗാ​ര​ൻ​റി പ്രോ​ഗ്രാം വ​ഴി പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ, പി​ന്നീ​ട്​ ഇ​ത്​ അ​ഞ്ച്​ ബി​ല്യ​ൻ റി​യാ​ൽ ആ​യി വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി നേ​രി​ടാ​നു​ള്ള രാ​ജ്യ​ത്തി​െൻറ 75 ബി​ല്യ​ൻ റി​യാ​ൽ പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​ണ്​ ദേ​ശീ​യ ഗാ​ര​ൻ​റി പ്രോ​ഗ്രാം. പ​ദ്ധ​തി ഈ​യ​ടു​ത്ത്​ ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​താ​ണ്​ ഇ​പ്പോ​ൾ 2021 ജൂ​ൺ 15 വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ​ പ​ദ്ധ​തി ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ്​ ​പ്ര​തി​സ​ന്ധി​യി​ലാ​ഴ്​​ത്തി​യ മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​െ​ട വാ​യ്​​പാ​തി​രി​ച്ച​ട​വി​െൻറ കാ​ലാ​വ​ധി ഡി​സം​ബ​ർ വ​രെ നീ​ട്ട​ണ​മെ​ന്ന്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​ക​ളോ​ടും മ​റ്റു​ സാ​മ്പ​ത്തി​ക​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളോ​ടും ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ (ക്യു.​സി.​ബി) ഈ​യ​ടു​ത്ത്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​വി​ധ ക​രാ​ർ മേ​ഖ​ല​യി​െ​ല​യും നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ​യും ക​മ്പ​നി​ക​ളെ ഖ​ത്ത​ർ ​െഡ​വ​ല​പ​്​​മെൻറ്​ ബാ​ങ്ക്​ നാ​ഷ​ന​ൽ ഗ്യാ​ര​ൻ​റി പ്രോ​ഗ്രാ​മി​െൻറ പ​രി​ധി​യി​ൽ ഉ​ൾ​െ​പ്പ​ടു​ത്തി​യി​രു​ന്നു.

ഈ ​മാ​സം മേ​യ്​ ആ​ദ്യ​ത്തി​ലാ​യി​ര​ു​ന്നു ഇ​ത്. പ്രോ​​ഗ്രാം വ​ഴി​യു​ള്ള വാ​യ്​​പ​യു​ടെ ക​വ​േ​റ​ജ്​ ശ​ത​മാ​ന​ത്തി​ൻെ​റ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തി​ൽ​നി​ന്ന്​ 12 മാ​സ​മാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ലാ​യ ക​മ്പ​നി​ക​ൾ​ക്ക്​ ശ​മ്പ​ള ഇ​ന​ത്തി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും വാ​ട​ക ഇ​ന​ത്തി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും നാ​ഷ​ന​ൽ ഗാ​ര​ൻ​റി പ്രോ​ഗ്രാം വ​ഴി വാ​യ്​​​പ​യെ​ടു​ക്കാ​ൻ സാ​ധി​ക്കും.

സാ​മ്പ​ത്തി​ക​കാ​ര്യ​മ​ന്ത്രാ​ല​യം, ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്, രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ്​ ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഖ​ത്ത​ർ ​െഡ​വ​ല​പ്​​മെൻറ്​ ബാ​ങ്ക്​ ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നൂ​റു​ശ​ത​മാ​നം സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, വാ​ണി​ജ്യ​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​െൻറ സാ​ധു​വാ​യ ലൈ​സ​ൻ​സു​ള്ള എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ, ഫാ​ർ​മ​സി​ക​ൾ, കോ​ഓ​പ​റേ​റ്റി​വ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ല.

നാ​ഷ​ന​ൽ ഗാ​ര​ൻ​റി പ​ദ്ധ​തി​യും ക്യു.​ഡി.​ബി​യു​ടെ അ​ൽ ദ​മീ​ൻ പ്രോ​ഗ്രാ​മും ര​ണ്ടും ര​ണ്ടാ​ണ്. വേ​ജ്​ ​പ്രൊ​ട്ട​ക്​​ഷ​ൻ സം​വി​ധാ​നം (ഡ​ബ്ല്യു.​പി.​എ​സ്)​ വ​ഴി ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കു​ന്ന സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ വാ​യ്​​പാ​പ​ദ്ധ​തി. ഹോം ​ലോ​ൺ, ഖ​ത്ത​രി പൗ​ര​ന്മാ​ർ​ക്കു​ള്ള ​ വ്യ​ക്​​തി​ഗ​ത വാ​യ്​​പ​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ല. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ക​മ്പ​നി​ക​ൾ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്പ​യാ​ണ്​ പ​ദ്ധ​തി വ​ഴി ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്ക് ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ബാ​ങ്കാ​ണ്​ 100 ശ​ത​മാ​നം ഗാ​ര​ൻ​റി ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​തി​ന് ക​മ്പ​നി അ​ധി​കൃ​ത​രോ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യോ ആ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ക​മ്പ​നി​യു​ടെ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്​ ഏ​ത്​ ബാ​ങ്കി​ലാ​ണോ അ​വ​യെ​യാ​ണ്​ സ​മീ​പി​ക്കേ​ണ്ട​ത്.

രാ​ജ്യ​ത്തെ വാ​ണി​ജ്യ, ഇ​സ്​​ലാ​മി​ക ബാ​ങ്കു​ക​ളി​ൽ മാ​ത്ര​മേ സാ​മ്പ​ത്തി​ക വാ​യ്പ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. ഒ​രു വ​ർ​ഷം േഗ്ര​സ്​ പീ​രി​യ​ഡ് അ​ട​ക്കം മൂ​ന്നു വ​ർ​ഷ​ത്തെ സ​മ​യ​മാ​ണ് വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക്യു.​ഡി.​ബി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ​ക്ക് ഗാ​ര​ൻ​റി തു​ക ന​ൽ​കു​ന്ന​തി​ന് ക​മീ​ഷ​നോ പ്ര​ത്യേ​ക ഫീ​സോ ഈ​ടാ​ക്കു​ക​യി​ല്ല. സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്ന ബാ​ങ്കു​ക​ൾ​ക്ക് ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ബാ​ങ്ക് 100 ശ​ത​മാ​നം ക​വ​റേ​ജ് ഗാ​ര​ൻ​റി​യാ​ണ് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ചെ​റു​കി​ട, ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും മ​റ്റു സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യു​ടെ തു​ട​ർ​ച്ച​യാ​ണ് ദേ​ശീ​യ ഗാ​ര​ൻ​റി േപ്രാ​ഗ്രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsNational Guarantee Scheme
Next Story