നാഷനൽ പെൻഷൻ സ്കീം പ്രവാസികൾക്കും
text_fieldsതങ്ങളുടെ ഭാവി പരിമിതമായ രീതിയിലെങ്കിലും സുരക്ഷിതമാക്കാൻ ശ്രമങ്ങൾ ഏറിവരുന്നത് ശുഭകരമാണ്. ഇന്ത്യയിൽ ഏറെക്കാലം മുമ്പുതന്നെ, എല്ലാവർക്കും പെൻഷൻ ലഭ്യമാക്കാനും സമ്പാദ്യശീലം വർധിപ്പിക്കാനുമായി പാർലമെന്റ് നിയമംമൂലം നടപ്പാക്കുന്ന സംവിധാനമാണ് നാഷനൽ പെൻഷൻ സ്കീം. ഇന്ത്യയിൽ നിലവിലുള്ള ഇത്തരം പല സ്കീമുകളിലും പ്രവാസികൾക്ക് ചേരുന്നതിന് സാധ്യമല്ലെങ്കിലും നാഷനൽ പെൻഷൻ സ്കീമിൽ പ്രവാസികൾക്കും ചേരാം. ഇതിന്റെ പ്രത്യേകതകൾ അറിയാം.
വിശദാംശങ്ങൾ
യോഗ്യത: പ്രായം: 18-60. കെ.വൈ.സി വിവരങ്ങളും.
എൻ.ആർ.ഇ/എൻ.ആർ.ഒ അക്കൗണ്ട് ഉണ്ടായിരിക്കുകയും പണം അടക്കേണ്ടത് ഈ അക്കൗണ്ട് വഴിയായിരിക്കുകയും വേണം.
ചുരുങ്ങിയ അംശദായം: ചുരുങ്ങിയത് പ്രതിമാസം 500 രൂപയും പ്രതിവർഷം 6000 രൂപയും ഉണ്ടായിരിക്കണം.
നിക്ഷേപ സവിശേഷതകൾ
നിക്ഷേപം നടത്തുന്നത് ഫിനാൻഷ്യൽ സെക്യൂരിറ്റികളിലായിരിക്കും.
സാധാരണ ഓഹരികൾ, കോർപറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിൽ നിശ്ചിത തോതിലാണ് നിക്ഷേപങ്ങൾ സാധാരണയായി നടത്തുന്നത്. വിപണി ചാഞ്ചാട്ടമുണ്ടായാലും നിശ്ചിത തുക നിക്ഷേപകന് ലഭിക്കത്തക്കവണ്ണമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.
ഓരോ നിക്ഷേപകനും മുകളിൽ നൽകിയ നിക്ഷേപകങ്ങളിൽ തോത് നിശ്ചയിക്കാനാവും.
മെച്യൂരിറ്റിയും പിൻവലിക്കലും
60 വയസ്സ് പൂർത്തീകരിച്ചാൽ.
. ഫണ്ടിലെ തുകയുടെ മിനിമം 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി ആന്യുറ്റി ഫണ്ടിലേക്ക് മാറ്റുകയും പരമാവധി 60 ശതമാനം തുക ഒറ്റത്തവണയായി പിൻവലിക്കുകയും ചെയ്യാം.
ഫണ്ടിലെ തുക രണ്ടു ലക്ഷത്തിൽ കുറവാണെങ്കിൽ തുക പൂർണമായും പിൻവലിക്കാം.
70 വയസ്സുവരെ വേണമെങ്കിൽ ഫണ്ടിൽ അംശദായം അടച്ച് അതിനുശേഷം മാത്രം പെൻഷനും പിൻവലിക്കലും നടത്താം. ഇക്കാലയളവിൽ വേണമെങ്കിൽ നിക്ഷേപവും നടത്താം (കൂടുതൽ തുക ലഭിക്കാനാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത്).
60 വയസ്സിനുമുമ്പ് പിൻവലിക്കൽ.
നിക്ഷേപം ഒരു ലക്ഷം രൂപക്ക് താഴെയാണെങ്കിൽ മുഴുവൻ തുകയും പിൻവലിക്കാം.
ഒരു ലക്ഷം രൂപക്കു മുകളിലാണ് നിക്ഷേപമെങ്കിൽ 20 ശതമാനം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
ബാക്കി 80 ശതമാനം ആന്യുറ്റിയായി നിലനിർത്തണം.
c- അംഗത്തിന്റെ മരണം സംഭവിച്ചാൽ മുഴുവൻ തുകയും നോമിനിക്ക് പിൻവലിക്കാം.
അംഗങ്ങളാകാൻ താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളോ താങ്കളുടെ ബാങ്കിനെയോ സമീപിക്കാം: NPS Trust: https://www.npstrust.org.in
PFRDA: https://www.pfrda.org.in/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.