Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ ആ​സൂ​ത്ര​ണ...

ദേ​ശീ​യ ആ​സൂ​ത്ര​ണ സ​മി​തി​

text_fields
bookmark_border
Abdul Aziz bin Nasser bin Mubarak Al Khalifa
cancel
camera_alt

അ​ബ്ദു​ൽ അ​സീ​സ് ബി​ൻ നാ​സ​ർ ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ

ദോ​ഹ: പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​തോ​റി​റ്റി (പി.​എ​സ്.​എ)​ക്ക് പ​ക​രം ദേ​ശീ​യ ആ​സൂ​ത്ര​ണ സ​മി​തി സ്ഥാ​പി​ച്ചു​കൊ​ണ്ട് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. അ​മീ​രി തീ​രു​മാ​ന പ്ര​കാ​രം ദേ​ശീ​യ ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ നി​യ​മി​ച്ചു. ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രി​ക്കും ഉ​പാ​ധ്യ​ക്ഷ​ൻ. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി, തൊ​ഴി​ൽ മ​ന്ത്രി, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി, ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി, കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി, ദേ​ശീ​യ പ്ലാ​നി​ങ് സ​മി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നി​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ​മി​തി അ​ധ്യ​ക്ഷ​നാ​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മ​റ്റു ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ സ​മി​തി​യു​ടെ അം​ഗ​ത്വ​ത്തി​ലേ​ക്ക് ചേ​ർ​ക്കാ​വു​ന്ന​താ​ണ്. സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി അ​ബ്ദു​ൽ അ​സീ​സ് ബി​ൻ നാ​സ​ർ ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ​യെ അ​മീ​ർ നി​യ​മി​ച്ചു. അ​മീ​രി ഉ​ത്ത​ര​വ് ഖ​ത്ത​റി​ന്റെ വി​ക​സ​ന​ത്തി​ലെ​യും ആ​സൂ​ത്ര​ണ​ത്തി​ലെ​യും പു​തു​യു​ഗ​പ്പി​റ​വി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ ദേ​ശീ​യ ആ​സൂ​ത്ര​ണ സ​മി​തി​ക്കു​ള്ളി​ൽ ദേ​ശീ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് കേ​ന്ദ്രം (നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് സെ​ന്റ​ർ) നി​ർ​ബ​ന്ധ​മാ​യും സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​മീ​രി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarPlanning and Statistics Authority
News Summary - National Planning Commission
Next Story