സുസ്ഥിര വികസന സർവേയുമായി ദേശീയ ആസൂത്രണ സമിതി
text_fieldsദോഹ: സുസ്ഥിര വികസന പദ്ധതി ആസൂത്രണത്തിനും അജണ്ട തയാറാക്കുന്നതിനുമായി ദേശീയ ആസൂത്രണ സമിതി (എൻ.പി.സി) സർവേയുമായി രംഗത്ത്. വർഷാവസാനം വരെ തുടരുന്ന ദേശീയ സർവേയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 4000 സ്വദേശികളും ഖത്തരി ഇതര കുടുംബങ്ങളും പങ്കെടുക്കുമെന്ന് എൻ.പി.സി വ്യക്തമാക്കി.
https://surveys.npc.qa/Runtime/isurvey?tempID=628 ലിങ്ക് വഴി കുടുംബനാഥന്മാർ അവശ്യമായ വിവരങ്ങൾ നൽകിയോ, എൻ.പി.സിയുടെ കാൾ സെന്റർ വഴി അഭിമുഖം നടത്തിയോ ആണ് സർവേ വിവരങ്ങൾ ശേഖരിക്കുകയെന്ന് സമിതി പ്രസ്താവിച്ചു. കാൾ സെന്റർ വഴി വിവരങ്ങൾ ശേഖരിക്കാൻ യോഗ്യരും പരിചയസമ്പന്നരുമായ ഗവേഷകരെയാണ് നിയമിച്ചിരിക്കുന്നത്.
സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ 17 വൈവിധ്യമാർന്ന ഘടകങ്ങളാണ് സർവേയുടെ അടിസ്ഥാനം.
സർവേയിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കുടുംബങ്ങളോടും വ്യക്തികളോടും ഫോണിലൂടെ ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരോട് കൃത്യമായ വിവരങ്ങൾ നൽകാനും സർവേയുടെ വിജയം സുഗമമാക്കാനും എൻ.പി.സി അഭ്യർഥിച്ചു.
സർവേ വിവരങ്ങൾ പൂർണമായി രഹസ്യവും സർവേയുടെയും സ്ഥിതിവിവരക്കണക്ക് പഠനങ്ങളുടെയും ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും വിവരങ്ങൾ ഉപയോഗിക്കുകയെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.