ദേശീയ ആസൂത്രണ കൗൺസിൽ; പ്രധാനമന്ത്രി അധ്യക്ഷൻ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി അധ്യക്ഷനായി ദേശീയ ആസൂത്രണ കൗൺസിൽ രൂപവത്കരിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. 2024ലെ 14ാം നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയ ആസൂത്രണ കൗൺസിൽ രൂപവത്കരിക്കാൻ നിർദേശം നൽകിയത്.
ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ആൽഥാനി ഉപാധ്യക്ഷനാകും. വിവിധ വകുപ്പുകളിലെ മന്ത്രിമാരും സഹമന്ത്രിമാരും അടക്കം 10 പേർ ദേശീയ ആസൂത്രണ കൗൺസിൽ അംഗങ്ങളായിരിക്കും. അലി ബിൻ അഹ്മദ് അൽ കുവാരി (ധനകാര്യ മന്ത്രി), ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ (പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രി), സഅദ് ബിൻ ഷെരിദ അൽ കഅബി (ഊർജകാര്യ സഹമന്ത്രി), ഡോ. അലി ബിൻ സ്മൈഖ് അൽ മർറി (തൊഴിൽ മന്ത്രി), മുഹമ്മദ് ബിൻ അലി അൽ മന്നാഇ (ഐ.ടി, വിവര സാങ്കേതിക മന്ത്രി), ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി (കാബിനറ്റ് കാര്യ സഹമന്ത്രി), അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ (മുനിസിപ്പാലിറ്റി വകുപ്പ്), ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസം), ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി (വാണിജ്യ, വ്യവസായം), അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ (ദേശീയ ആസൂത്രണ കൗൺസിൽ സെക്രട്ടറി ജനറൽ) എന്നിവരാണ് അംഗങ്ങളാവുക. കൗൺസിൽ അധ്യക്ഷനെന്ന നിലക്ക് പ്രധാനമന്ത്രിക്ക് മറ്റ് ബന്ധപ്പെട്ട പ്രതിനിധികൾക്ക് അംഗത്വം നൽകാം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ കൗൺസിൽ പ്രാബല്യത്തിൽ വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.