എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ദേശീയ കായിക ദിനാഘോഷം
text_fieldsദോഹ: ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജന്മദിനമായ ദേശീയ കായിക ദിനം എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഇന്ത്യൻ വോളിബാൾ താരവും, ഏഷ്യൻ ഗെയിംസ് താരവുമായ യാവർ അലി മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർഥികളിൽ കായികാഭിരുചി വളർത്താനും, ഫിറ്റ്നസ് നിലനിർത്താനും കായികദിനാഘോഷങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രചോദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ ഹാമർത്രോ താരം അഷ്റഫ് അംഗാദ് അൽ സൈഫി, ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് പുർവവിദ്യാർഥി ഇർഫാൻ ഇബ്രാഹിം എന്നിവരും അതിഥികളായി പങ്കെടുത്തു. വിദ്യാർഥികൾക്കായി ടേബ്ൾ ടെന്നിസ്, ബാഡ്മിന്റൺ, ട്രിപ്ൾ ജംപ്, ലോങ്ജംപ് മത്സരങ്ങൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.