ദേശീയ കായികദിനം: ചാലിയാർ സ്പോർട്സ് ഫെസ്റ്റ് ബ്രോഷർ പ്രകാശനം
text_fieldsദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ടൈറ്റിൽ സ്പോൺസറും മെഡിക്കൽ പാർട്ണറുമായ റയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ അൽത്താഫിന് നൽകി നിർവഹിച്ചു. സ്പോർട്സ് ഫെസ്റ്റ് ഫുട്ബാൾ ടൂർണമെന്റിലെ പ്രാഥമിക മത്സരങ്ങൾ ശനിയാഴ്ച വൈകീട്ട് ഏഴുമുതൽ ദോഹ ബ്രിട്ടീഷ് സ്കൂൾ അയിൻ ഖാലിദ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശീയ കായികദിനമായ ഫെബ്രുവരി 14ന് രാവിലെ മുതൽ വക്റ സ്പോർട്സ് ക്ലബിൽ നടക്കുന്ന കായിക മത്സരങ്ങളിൽ ഫുട്ബാൾ, കമ്പവലി, സ്ത്രീകൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ ഫിക്സ്ചർ റിലീസിങ്ങും നടത്തി. മാർക്ക് മറൈൻ എൻജിനീയറിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി പ്രധാന സ്പോൺസറും റേഡിയോ സുനോ ഒലിവ് എഫ്.എം റേഡിയോ പാർട്ണർമാരും ആയിരിക്കുമെന്നു ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ ചേർന്ന ടീം മാനേജർമാരുടെ യോഗം റയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സി.ടി. സിദ്ദീഖ് ചെറുവാടി, ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, രതീഷ് കക്കോവ്, അസീസ് ചെറുവണ്ണൂർ, അബി ചുങ്കത്തറ, രഘുനാഥ് ഫറോക്ക്, ഉണ്ണികൃഷ്ണൻ വാഴയൂർ, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സാദിഖ് അലി കൊന്നാലത്ത്, പി.എസ്. ഷഫീഖ് (റയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് വിഭാഗം), വനിത കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മുഹ്സിന സമീൽ, വൃന്ദ രതീഷ്, ട്രഷറർ ശാലീന രാജേഷ്, മുനീറ കടലുണ്ടി, റിസാന എടവണ്ണ, ഫൗസിയ നസീം ഊർങ്ങാട്ടിരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.