ആയിരങ്ങളെ വരവേറ്റ് എജുക്കേഷൻ സിറ്റി
text_fieldsഎജുക്കേഷൻ സിറ്റിയിലെ ഖത്തർ ഫൗണ്ടേഷൻ കായിക ദിനാഘോഷത്തിൽ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ പങ്കെടുക്കാനെത്തുന്നു
ദോഹ: ദേശീയ കായികദിന ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി എജുക്കേഷൻ സിറ്റി. ഖത്തർ ഫൗണ്ടേഷന് കീഴിൽ പരമ്പരാഗത കായിക മത്സരങ്ങൾമുതൽ സൈക്ലിങ്, ട്രയാത്തലൺ, നീന്തൽ, 10 കി.മീറ്റർമുതൽ മൂന്ന് കി.മീറ്റർവരെ ദീർഘദൂര ഓട്ട മത്സരങ്ങൾ, മൗണ്ടെയ്ൻ ബൈക് ഉൾപ്പെടെ വിവിധ ഫിറ്റനസ് ചാലഞ്ചുകൾ നിറഞ്ഞ മത്സരങ്ങൾക്ക് വേദിയൊരുക്കി.
ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ, വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി എന്നിവർ പങ്കെടുത്തു.
വിവിധ കായിക വിഭാഗങ്ങളിൽ ഭാഗമാകാൻ ആയിരങ്ങളാണ് അതിരാവിലെതന്നെ എജുക്കേഷൻ സിറ്റിയിലേക്ക് ഒഴുകിയെത്തിയത്. എജുക്കേഷൻ സിറ്റി സ്റ്റേഡിയം കേന്ദ്രീകരിച്ച് വനിതകൾക്ക് മാത്രമുള്ള കായിക പരിപാടികളും അരങ്ങേറി. ഒബ്റ്റക്ൾ കോഴ്സ്, വനിതാ ഫിറ്റ്നസ് ചലഞ്ച്, ഫുട്ബാൾ മത്സരം എന്നിവക്ക് എജുക്കേഷൻ സിറ്റി സ്റ്റേഡിയം വേദിയായി. ഓക്സിൻ പാർക് കേന്ദ്രീകരിച്ച് വിവിധ കുടുംബപങ്കാളിത്ത ഗെയിമുകൾ സംഘടിപ്പിച്ചു.
ശാരീരിക വൈകല്യമുള്ളവരെക്കൂടി ഉൾപ്പെടുത്തിയായിരുന്നു വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.