ദേശീയ കായികദിനം ചൊവ്വാഴ്ച; വ്യക്തിഗത ഇനങ്ങൾ മാത്രം, ഗ്രൂപ്പിനങ്ങൾ പാടില്ല
text_fieldsദോഹ: ദേശീയ കായികദിനവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ സംഘാടകസമിതി പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് നേരത്തേ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തിയത്. കോവിഡ് രണ്ടാംവരവ് തടയുന്നതിെൻറ ഭാഗമായി ആരോഗ്യ മന്ത്രാലയം രാജ്യത്ത് ചില നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണിത്. ഫെബ്രുവരി ഒമ്പതിന് ചൊവ്വാഴ്ചയാണ് ദേശീയ കായികദിനം.
വ്യക്തിഗത കായിക ഇനങ്ങൾ മാത്രമേ കായിക ദിനത്തിൽ അനുവദിക്കൂവെന്ന് സംഘാടകസമിതി അറിയിച്ചു. ഓട്ടം, സൈക്ലിങ്, നീന്തൽ എന്നിവ നടത്താം. എന്നാൽ ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ പോലുള്ള ഗ്രൂപ് ഇനങ്ങൾ പാടില്ല. കുറേയധികം ടീമുകൾ ഒരുനിശ്ചിത സ്ഥലത്ത് പങ്കെടുക്കുന്ന തരത്തിലുള്ള ഇനങ്ങളും അനുവദിക്കില്ല. കായികദിനത്തിൽ നടക്കുന്ന പരിപാടികൾ കാണാൻ പൊതുജനങ്ങൾക്ക് അനുമതിയില്ല. ഇൻഡോർ പരിപാടികൾ ഒന്നും പാടില്ല. സ്കൂളുകൾ, ക്ലബുകൾ എന്നിവിടങ്ങളിലും കായിക പരിപാടികൾ അനുവദിക്കില്ല.
കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. കായിക ഇനങ്ങളിൽ ഏർപ്പെടുേമ്പാൾ മാത്രം മാസ്ക് ഒഴിവാക്കാം. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന സ്ഥലങ്ങളിൽ പ്രവേശിക്കും മുേമ്പ ശരീര താപനില പരിശോധിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് പ്രദർശിപ്പിക്കണം.
60 വയസ്സിൽ കൂടുതലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. പുറത്തുനടക്കുന്ന പരിപാടികളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് റസ്റ്റാറൻറുകൾ ആരോഗ്യ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമായിരിക്കണം. കായിക സാംസ്കാരിക മന്ത്രാലയത്തിെൻറ www.mcs.gov.qa എന്ന വെബ്സൈറ്റിൽനിന്ന് കായികദിനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിക്കും. രാജ്യത്ത് നിലവിൽ കോവിഡിെൻറ രണ്ടാംവരവിെൻറ സൂചനകളാണ്.
അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കേണ്ടിവരും. നാലുഘട്ട നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. മൂന്നുഘട്ടങ്ങൾ നടപ്പിൽവരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും.
നിലവിൽ ആദ്യഘട്ട നിയന്ത്രണങ്ങൾ നടപ്പിലായിട്ടുണ്ട്. രോഗം പടരാൻ കൂടുതൽ സാധ്യതയുള്ള മേഖലകളിലാണ് നിയന്ത്രണങ്ങൾ വന്നത്. അടുത്തഘട്ടത്തിൽ രോഗഭീഷണി കുറവുള്ള പ്രവർത്തനങ്ങളിലാണ് നിയന്ത്രണങ്ങൾ വരുത്തുക. മൂന്നാം ഘട്ടത്തിൽ മറ്റ് പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ വരും. എന്നിട്ടും രോഗം നിയന്ത്രിക്കാനായിെല്ലങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണമായ അടച്ചുപൂട്ടലും വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നു.
പ്രതിരോധ മാർഗങ്ങളിൽ അതിജാഗ്രത പാലിക്കാം
1. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക
2. ഒന്നര മീറ്ററിൻെറ സുരക്ഷിത ശാരീരിക അകലം പാലിക്കുക
3. ആൾക്കൂട്ടമുള്ളിടത്ത് പോകാതിരിക്കുക
4. മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കരുത്
5. സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക
6. ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക
7. കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.