തൊഴിൽ ദേശസാത്കരണം: തുടർ ശിൽപശാലകളുമായി തൊഴിൽ മന്ത്രാലയം
text_fieldsസ്വകാര്യമേഖലകളിലെ തൊഴിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം
നടത്തിയ ശിൽപശാലയിൽനിന്ന്
ദോഹ: സ്വകാര്യ മേഖലയിലെ തൊഴിൽ ദേശസാത്കരണം പദ്ധതിയുടെ ഭാഗമായ അടിസ്ഥാന പ്രവർത്തനങ്ങൾ സജീവമാക്കി തൊഴിൽ മന്ത്രാലയം. തൊഴിൽ സ്വദേശിവത്കരണം ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിലെ പ്രതിനിധികൾക്കായി നടത്തിയ തുടർ ശിൽപശാലകൾ പൂർത്തിയാക്കി.
ഐ.ടി, ഡിജിറ്റൽ സർവിസ്, വിദ്യാഭ്യാസം, കാർഷികം, ഭക്ഷ്യ മേഖല, ഉൽപാദന, ലോജിസ്റ്റിക്സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചത്.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിൽ ദേശീയ തൊഴിൽ ശക്തി ഉയർത്തുന്നതിനുമായി മന്ത്രാലയം ആരംഭിച്ച കൺസൾട്ടേറ്റിവ് സെഷൻ പരമ്പരയുടെ ഭാഗമായാണ് ശിൽപശാല. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സുസ്ഥിരമായ ഇടപെടലിന് മന്ത്രാലയം സജ്ജമാണെന്ന് മാൻപവർ അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി ശൈഖ അബ്ദുറഹ്മാൻ അൽ ബാദി പറഞ്ഞു. വർഷങ്ങളായി മന്ത്രാലയം ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇത് തുടരുമെന്നും അൽ ബാദി കൂട്ടിച്ചേർത്തു.
തൊഴിൽ ദേശസാത്കരണ പ്രക്രിയയിൽ മികവ് പുലർത്തുന്ന കമ്പനികൾക്കുള്ള ശമ്പള സബ്സിഡികൾ, പെൻഷൻ കവറേജ്, തൊഴിൽ പ്രകടന ആനുകൂല്യങ്ങൾ തുടങ്ങിയ ഉൾപ്പെടുന്ന തൊഴിൽ ദേശസാത്കരണ പദ്ധതിയുടെ സമഗ്ര ചട്ടക്കൂടിനെക്കുറിച്ചും തെൽഫത്ത് വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.