പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന്
text_fieldsദോഹ: പ്രകൃതിവാതക കയറ്റുമതി രാഷ്ട്രത്തലവന്മാരുടെ ആറാമത് ഉച്ചകോടിക്ക് ചൊവ്വാഴ്ച ദോഹയില്‍ തുടക്കം കുറിക്കും. ഖത്തറും റഷ്യയും അടക്കം 11 രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിർണായക യോഗത്തിനാണ് ദോഹ വേദിയാവുന്നത്. പ്രകൃതിവാതക പര്യവേഷണത്തിന് നിക്ഷേപം വര്‍ധിപ്പിക്കുക, ഉൽപാദനം കൂട്ടുക, ആഗോള ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, ഊര്‍ജ സഹകരണം ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഒത്തുചേരുന്നത്. അംഗരാജ്യങ്ങളിലെ വകുപ്പു മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥനി, ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് തെബൂണ്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
റഷ്യ, ഈജിപ്ത്, ഗിനി, ലിബിയ, നൈജീരിയ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, വെനിസ്വേല എന്നിവയാണ് മറ്റു സ്ഥിരാംഗങ്ങള്‍. അംഗരാജ്യങ്ങള്‍ക്ക് പുറമെ അംഗോള, അസര്ബൈജാന്, ഇറാഖ്, മലേഷ്യ, നോർവേ, പെറു, യു.എ.ഇ എന്നീ ഏഴ് നിരീക്ഷക രാജ്യങ്ങളും ഇന്തോനേഷ്യ, മൊസാംബിക്, പാപ്വ ന്യൂഗിനി എന്നീ അതിഥി രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രകൃതി വാതക നിക്ഷേപത്തിന്റെ 70 ശതമാനവും ഉള്ളത് കൂട്ടായ്മയിലുള്ള രാഷ്ട്രങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.