Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്തി​െൻറ പ്രകൃതി...

രാജ്യത്തി​െൻറ പ്രകൃതി വാതക ഉത്പാദനം ഭാവിയിൽ 30 ശതമാനത്തോളം വർധിപ്പിക്കും

text_fields
bookmark_border
രാജ്യത്തി​െൻറ പ്രകൃതി വാതക ഉത്പാദനം ഭാവിയിൽ 30 ശതമാനത്തോളം വർധിപ്പിക്കും
cancel

ദോഹ: രാജ്യത്തി​​​െൻറ പ്രകൃതി വാതക ഉത്പാദനം ഭാവിയിൽ 30 ശതമാനത്തോളം വർധിപ്പിക്കും. ഖത്തര്‍ പെട്രോളിയമാണ്​ ഉത്​പ്പാദനത്തെ കൂട്ടാൻ ഒരുങ്ങുന്നത്​. ഇതുസംബന്​ധിച്ചുള്ള നിലപാട്​ ഖത്തര്‍ പെട്രോളിയം മേധാവി സാദ് ശരീദ അല്‍കാബി വാർത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2024 ഓടെ രാജ്യത്തി​​​െൻറ പ്രകൃതി വാതക ഉത്പാദനം പ്രതിവര്‍ഷം പത്ത് കോടി ടണ്‍ ആക്കി വര്‍ധിപ്പിക്കുമെന്ന്​ അദ്ദേഹം വ്യക്തമാക്കി. 

പദ്ധതി അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വാതക ഉത്പാദനം പ്രതിദിനം അറുപത് ലക്ഷം ബാരലാകും. ഇപ്പോൾ പ്രതിവര്‍ഷം 7.7 കോടി ടണ്‍ വാതകമാണ് ഉത്​പ്പാദനം നടക്കുന്നത്​.  ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉത്പാദകരാണ് ഖത്തര്‍ എന്നും ഖത്തര്‍ പെട്രോളിയം മേധാവി പറഞ്ഞു.  വാതക മേഖലയില്‍ ഇറാനുമായി ഫ്രാന്‍സി​​​െൻറ  ടോട്ടല്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന ഖത്തറി​​​െൻറ  പ്രഖ്യാപനം വന്നിരിക്കുന്നതും  എന്നതും ശ്രദ്ധേയമാണ്​.

 കയറ്റുമതി ലക്ഷ്യമിട്ട് നോര്‍ത്ത് ഫീല്‍ഡില്‍ പുതിയ വാതക പദ്ധതി വികസിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ അറിയിപ്പുണ്ടായിരുന്നത്​. എന്നാൽ നോര്‍ത്ത് ഫീല്‍ഡിലെ വാതക പദ്ധതികളുമായി ഇറാനുമായി സഹകരണമില്ലെന്ന് അല്‍കാബി വ്യക്തമാക്കി. ഇതുസംബന്​ധിച്ചുള്ള ചോദ്യങ്ങളോട്​ ‘ഇറാന്‍ എന്താണ് ചെയ്യുന്നതെന്ന് ഖത്തറിന് ഖത്തര്‍ എന്താണ് ചെയ്യുന്നതെന്ന് ഇറാനും വ്യക്തമായി അറിയാമെന്നും’ എന്നും അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്​ട്ര കമ്പനികളുമായുള്ള സംയുക്ത സംരഭത്തിലൂടെയാകും ഉത്പാദനം വര്‍ധിപ്പിക്കുക. ഉപരോധം തുടര്‍ന്നാല്‍ ഖത്തറുമായി വ്യാപാര പങ്കാളിത്തമുള്ള അന്താരാഷ്ട്ര കമ്പനികളെ സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കിയാലും രാജ്യത്തെ സംബന്ധിച്ച്  പ്രശ്‌നവുമില്ലെന്നും  അല്‍കാബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmalayalam newsgulfnewsnatural gas
News Summary - natural gas qatar gulfnews
Next Story