പ്രകൃതിവാതകം: തായ്വാനുമായി 15 വർഷത്തെ കരാർ ഒപ്പുവെച്ച് ഖത്തർ പെേട്രാളിയം
text_fieldsദോഹ: തായ്വാനിലെ സി.പി.സി കോർപറേഷനുമായി 15 വർഷത്തെ എൽ.എൻ.ജി വിൽപന കരാറിൽ ഖത്തർ പെേട്രാളിയം ഒപ്പുവെച്ചു. കരാർ പ്രകാരം പ്രതിവർഷം 12.5 ലക്ഷം ടൺ പ്രകൃതിവാതകം ഖത്തർ പെേട്രാളിയം സി.പി.സി കോർപറേഷന് നൽകും.
വിഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ ദീർഘകാല എസ്.പി.എ കരാറിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി, ആക്ടിങ് ചെയർമാനും പ്രസിഡൻറുമായ ഷുൻ-ചിൻ ലീ എന്നിവർ ഒപ്പുവെച്ചു. ഖത്തർ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
2022 ജനുവരിയിലാണ് കരാർ പ്രാബല്യത്തിൽ വരുകയെന്നും 2022 ജനുവരി മുതൽ സി.പി.സി എൽ.എൻ.ജി ടെർമിനലുകളിലേക്ക് ഖത്തർ പെേട്രാളിയം പ്രകൃതിവാതകം എത്തിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സി.പി.സിയുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചത് ഏറെ സന്തോഷിപ്പിക്കുെന്നന്നും മൂന്നു പതിറ്റാണ്ടിലേറെയായുള്ള ഇരുകക്ഷികളുടെയും ബന്ധത്തിലെ നിർണായക നാഴികക്കല്ലാണിതെന്നും മന്ത്രി സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. 2006 മാർച്ച് മുതലാണ് സി.പി.സി ആദ്യമായി ഖത്തറിൽനിന്നും പ്രകൃതിവാതകം സ്വീകരിച്ചത്. ഇതുവരെയായി 63 മില്യൻ ടൺ പ്രകൃതിവാതകമാണ് സി.പി.സിക്ക് ഖത്തർ പെേട്രാളിയം വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.