പ്രകൃതിയോടിണങ്ങി, തലയുയർത്തി എജുക്കേഷൻ സിറ്റി സ്റ്റേഡിയം
text_fieldsദോഹ: 2022 ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്തുന്ന ഏത് ആരാധകനും വേദിക്ക് സമീപത്തെ ഹരിതാഭകണ്ട് കണ്ണ് തള്ളിപ്പോകും. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന സ്റ്റേഡിയത്തിന് ചുറ്റുമായി വിശാലമായ പച്ചപ്പും ഇടതൂർന്ന് തണൽവിരിച്ച് നിൽക്കുന്ന മരങ്ങളും ഇവിടെയെത്തുന്ന സന്ദർശകർക്ക് കൺകുളിർമ ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. സാമൂഹിക, മാനുഷിക വികസനം കൂടി ലക്ഷ്യംവെച്ചുള്ള ഫിഫ ലോകകപ്പ് എന്ന സംഘാടകരുടെ പ്രതിജ്ഞാബദ്ധതയാണ് ഇതിന് പിന്നിൽ.
ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനൽ സ്റ്റേജ് മത്സരങ്ങൾ കഴിയുന്നതോടെയായിരിക്കും വേദിയും അതിെൻറ പരിസരവും അന്താരാഷ്ട്ര വികസനത്തിൽ ഏറെ സംഭാവന നൽകുക. ലോകകപ്പിനുശേഷം 20000 സീറ്റുകളാക്കി വേദിയുടെ ശേഷി മാറ്റുന്ന സംഘാടകർ, അവശേഷിക്കുന്ന ഇരിപ്പിടങ്ങൾ അവികസിത രാജ്യങ്ങളിലെ കായിക പുരോഗതിക്കായി സംഭാവന നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ദോഹ നഗരകേന്ദ്രത്തിൽ നിന്നും ഏഴ് കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലേക്ക് റോഡ് മാർഗവും മെേട്രാ െട്രയിൻ മാർഗവുമെത്താനുള്ള സൗകര്യമുണ്ട്. വർഷം മുഴുവനും സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കാൻ വിധത്തിലുള്ള അത്യാധുനിക ശീതീകരണ സംവിധാനം ഇതിെൻറ മറ്റൊരു സവിശേഷതയാണ്. ഭിന്നശേഷിക്കാർക്ക് സ് റ്റേഡിയത്തിലെത്താനും മത്സരങ്ങൾ വീക്ഷിക്കാനുമുള്ള സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
സുസ്ഥിര വികസനവും ഭാവിയും ലക്ഷ്യം വെച്ചുള്ള വിശാലമായ പച്ചപ്പ് സ്റ്റേഡിയത്തിലേക്ക് എത്തുന്നവർക്ക് നവോന്മേഷം പകരുന്നതായിരിക്കും. ഫുട്ബാൾ പരിശീലന പിച്ചുകൾ, ഗോൾഫ് കോഴ്സുകൾ, ഷോപ്പുകൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എജുക്കേഷൻ സിറ്റിയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സ്റ്റേഡിയത്തിലെ സംവിധാനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും.നൂതന, സുസ്ഥിര, വികസന കാഴ്ചപ്പാടുകളുടെ അടയാളമായി ഭാവിയിൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയം മാറുമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.