'നീറ്റാ'യി എഴുതാം: ആശംസകളോടെ പ്രവാസലോകം
text_fieldsദോഹ: സ്കൂൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം ഖത്തറിൽ പൂർത്തിയാക്കുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്വപ്നസാക്ഷാത്കാരമാവുന്ന ദിവസമാണ് ഞായറാഴ്ച. കാലങ്ങളായുള്ള മുറവിളിക്കൊടുവിൽ അനുവദിച്ച ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) ഇന്ന് ഖത്തറിലും വിദ്യാർഥികൾ എഴുതുന്നു.
മുൻവർഷങ്ങളിൽ പ്ലസ്ടു പരീക്ഷയും കഴിഞ്ഞ്, തിരക്കുപിടിച്ച് നാട്ടിലെത്തിയാണ് പരീക്ഷയെഴുതുന്നതെങ്കിൽ ഇക്കുറി അതെല്ലാം മാറി, പഠിച്ച നഗരത്തിലെ പരിചിതമായ കലാലയത്തിൽത്തന്നെ പരീക്ഷയെഴുതുന്നതിന്‍റെ സന്തോഷമുണ്ട്. ആദ്യമായാണ് ഖത്തറിൽ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കുന്നത്. 340 വിദ്യാർഥികളാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കേന്ദ്രത്തിൽ ഞായറാഴ്ച പരീക്ഷയെഴുതുന്നത്. ഖത്തർ സമയം രാവിലെ 11.30 മുതൽ ഉച്ച 2.50വരെയാണ് പരീക്ഷ. രാവിലെ 8.30 മുതൽ സ്കൂളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഈദ് അവധിയും കഴിഞ്ഞ് സർക്കാർ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഞായറാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിനാൽ രാവിലെ നഗരത്തിലെ തിരക്ക് വീണ്ടും വർധിക്കും. അതിനാൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നേരത്തേതന്നെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.