നേപ്പാളിെൻറ സൗന്ദര്യത്തിലേക്ക് വരുന്നോ?
text_fieldsദോഹ: രണ്ടു ദശലക്ഷം വിദേശ സന്ദർശകരെ നേപ്പാളിലേക്ക് ആക ർഷിക്കുന്നതിനായുള്ള ‘വിസിറ്റ് നേപ്പാൾ 2020’ സംരംഭത്തിന് ഖ ത്തറിെൻറ പിന്തുണയുണ്ടെന്ന് നേപ്പാളിലെ ഖത്തർ അംബാസഡർ യൂസുഫ് ബിൻ മുഹമ്മദ് അൽ ഹൈൽ വ്യക്തമാക്കി. വിശാലമായ പ്രകൃതിസൗന്ദര്യഭൂമികയാണ് നേപ്പാൾ. നേപ്പാൾ സാംസ്കാരിക, വിനോദസഞ്ചാര, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളാണ് ‘വിസിറ്റ് നേപ്പാൾ 2020’ സംരംഭത്തിനു പിന്നിൽ. രാഷ്ട്രീയസ്ഥിരതയാണ് വിനോദസഞ്ചാരമേഖലക്ക് അനിവാര്യമായി വേണ്ടത്. നേപ്പാൾ അത് നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തരികളായ സുഹൃത്തുക്കളോടും ബന്ധുക്കളോടും നേപ്പാൾ സന്ദർശിക്കാൻ ആവശ്യപ്പെടുമെന്നും ‘ഗൾഫ് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തിനുള്ളിൽതന്നെ മഴയും തണുപ്പും വസന്തവും വേനലും ആസ്വദിക്കണമെന്നുള്ളവർ നേപ്പാളിലേക്ക് വരണം. ലോകത്തിലെ ഉയരംകൂടിയ 10 കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയാണെന്നും ഖത്തർ അംബാസഡർ ചൂണ്ടിക്കാട്ടി. ഖത്തറിനും നേപ്പാളിനുമിടയിലുള്ള നയതന്ത്രബന്ധം വളരെ ശക്തമാണ്. അത് നിരന്തരം വളർന്നുവരുകയാണെന്നും യൂസുഫ് അൽ ഹൈൽ സൂചിപ്പിച്ചു. 1977ലാണ് ഖത്തറിനും നേപ്പാളിനുമിടയിലുള്ള നയതന്ത്രബന്ധത്തിന് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.