നെസ്റ്റിന് കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്ററിൻെറ കൈത്താങ്ങ്
text_fieldsദോഹ: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച 50 കുട്ടികളെ ഏറ്റെടുത്ത്, അവർക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ഒരുക്കുന്ന കൊയിലാണ്ടി നെസ്റ്റിൻെറ ജീവകാരുണ്യ പദ്ധതിക്ക് കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്ററിൻെറ സഹായം.
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 1.5 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കൈമാറിയത്.
ഞായറാഴ്ച നെസ്റ്റ് കൊല്ലം സെൻററിൽ നടന്ന ചടങ്ങിൽ ചെയർമാൻ അബ്ദുല്ല കരുവാഞ്ചേരി സ്വാഗതം പറഞ്ഞു. നെസ്റ്റ് ജനറൽ െസക്രട്ടറി ടി.കെ. യൂനുസ് അധ്യക്ഷതവഹിച്ചു. കൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച് ഉദ്ഘാടനം ചെയ്തു. േഗ്ലാബൽ കമ്യൂണിറ്റിയുടെ 10ാം വാർഷികത്തിൻെറ ഭാഗമായാണ് നെസ്റ്റിനായി ഇത്രയും തുക സമാഹരിച്ചു നൽകിയത്.
ഖത്തർ ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ, രക്ഷാധികാരി അഹമ്മദ് മൂടാടി, കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ്, പി.ഇ. സുകുമാരൻ മാഷ്, റഷീദ് മൂടാടി, ജാസിർ ആമീൻ, ഷഫീക് പി.എ എന്നിവർ സംസാരിച്ചു.
ഡൽഹി ചാപ്റ്റർ ചെയർമാൻ പവിത്രൻ കൊയിലാണ്ടി, ഒമാൻ ചാപ്റ്റർ ചെയർമാൻ നിയാസ് അഹ്മദ് എന്നിവർ ആശംസ സന്ദേശം നേർന്നു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഷാജി പീവീസ്, ജനറൽ െസക്രട്ടറി റാഷിദ് സമസ്യ എന്നിവർ ഓൺലൈൻ സന്ദേശമയച്ചു. പരിപാടിയിൽ നെസ്റ്റ് ട്രഷറർ പി.കെ. ഷുഹൈബ്, അഹമ്മദ് ടോപ് ഫോം, പി. ഉസൈർ, എം.വി. ഇസ്മയിൽ, ബഷീർ, സമീർ എന്നിവർ സംബന്ധിച്ചു. ആരിഫ് സിഗ്സാക്ക് നന്ദി പറഞ്ഞു.
കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 25 പേർക്ക് സെപ്റ്റംബറിൽതന്നെ നെസ്റ്റിൽ പ്രവേശനം നൽകുന്നു. ഭിന്നശേഷിക്കാർ ഉൾപ്പെടെ കുട്ടികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.