നെതന്യാഹു മേഖലയുടെ ഭാവിവെച്ച് ചൂതാടുന്നു -ഉർദുഗാൻ
text_fieldsദോഹ: ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രദേശത്തിന്റെ മുഴുവൻ ഭാവിവെച്ച് ചൂതാട്ടം നടത്തുകയാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെതന്യാഹു സ്വന്തം രാഷ്ട്രീയഭാവിക്കായി പ്രദേശത്തിന്റെ മുഴുവൻ ഭാവി വെച്ച് ചൂതാട്ടം നടത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന ഇസ്രായേൽ നടത്തുന്നത് യുദ്ധക്കുറ്റമാണ്. ഇതിന് അവർ ശിക്ഷിക്കപ്പെടണം. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967ൽ നിശ്ചയിച്ച അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് തുർക്കിയയുടെ നിലപാട്. മേഖലയിൽ സ്ഥിരം വെടിനിർത്തൽ പ്രാബല്യത്തിൽവരണം. ഇതിന് മധ്യസ്ഥത വഹിക്കാൻ തുർക്കിയ തയാറാണ് -ഉർദുഗാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.