ഭിന്നശേഷിക്കാരുടെ ഇഷ്ടം നേടി അൽ ജനൂബ് സ്റ്റേഡിയം
text_fieldsദോഹ: വക്റ അൽ ജനൂബ് സ്റ്റേഡിയത്തിലെ സെൻസറി റൂം ഇതിനകം ഭിന്നശേഷിക്കാരുടെ ഇഷ്ടം നേടിയിട്ടുണ്ട്. ഓട്ടിസം, ന്യൂറോ ബിഹേവിയറൽ രോഗാവസ്ഥയുള്ളവർക്ക് മത്സരം നടക്കുന്ന സമയങ്ങളിലും ഇടവേളകളിലും ചെലവഴിക്കാനുള്ള സുരക്ഷിത ഇടങ്ങളായാണ് സെൻസറി റൂം രൂപകൽപന ചെയ്തിരിക്കുന്നത്. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സെൻസറി റൂമുകളുടെ നിർമാണം. സ്റ്റേഡിയത്തിൽ നിർമിച്ച സെൻസറി റൂമിന് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. 2022 ലോകകപ്പിന് വേണ്ടി പൂർണമായും നിർമിച്ച് ഉദ്ഘാടനം പൂർത്തിയാക്കിയ പ്രഥമ സ്റ്റേഡിയമാണ് വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ എല്ലാവർക്കും പ്രാപ്യമായ ആദ്യ ലോകകപ്പായി ഖത്തർ ലോകകപ്പിനെ അടയാളപ്പെടുത്താനാണ് സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ശ്രമം. ഇതിെൻറ ഭാഗമായാണ് വക്റ അൽ ജനൂബ് സ്റ്റേഡിയത്തിലെ സെൻസറി റൂം നിർമാണം. ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും സമാനമായ സെൻസറി റൂം നിർമിച്ചിരുന്നു.
അൽ ജനൂബ് സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സെൻസറി റൂമുകളിൽ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മേയിൽ നടന്ന അമീർ കപ്പ് കലാശപ്പോരാട്ടം കാണുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഡിസബിലിറ്റി േപ്രാഗ്രാമിലെയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഓട്ടിസം ബാധിതരായ 22 കുട്ടികൾ അൽ ജനൂബ് സ്റ്റേഡിയത്തിലെത്തുകയും സെൻസറി റൂം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബബിൾ ട്യൂബുകൾ, ബിൻ ബാഗുകൾ, ബോൾ പെൻ, റിലാക്സിങ് വാൾ, സീലിങ് െപ്രാജക്ഷനുകൾ തുടങ്ങിയവയെല്ലാം സെൻസറി റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.