Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​എം.​സി.​സി: പു​തി​യ...

ഐ.​എം.​സി.​സി: പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഐ.​എം.​സി.​സി: പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ (പ്ര​സി​ഡ​ന്‍റ്), ജാ​ബി​ർ ബേ​പ്പൂ​ർ (ജ​ന. സെ​ക്ര​ട്ട​റി), മു​സ്ത​ഫ ക​ബീ​ർ (ട്ര​ഷ​റ​ർ)

ദോ​ഹ: ഐ.​എ​ൻ.​എ​ൽ പ്ര​വാ​സി ഘ​ട​ക​മാ​യ ഐ.​എം.​സി.​സി ഖ​ത്ത​റി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗം നൗ​ശീ​ർ ടി.​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റാ​യി ഇ​ല്യാ​സ് മ​ട്ട​ന്നൂ​രി​നെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജാ​ബി​ർ ബേ​പ്പൂ​രി​നെ​യും, ട്ര​ഷ​റ​റാ​യി മു​സ്ത​ഫ ക​ബീ​ർ കാ​സ​ർ​കോ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി മ​ൻ​സൂ​ർ കു​ളി​യാ​ങ്കാ​ൽ, ഖാ​ദ​ർ ചൊ​ക്ലി, ഷം​സു​ദ്ധീ​ൻ വി​ല്യാ​പ​ള്ളി (വൈ ​പ്ര​സി​ഡ​ന്‍റ്), മു​ബാ​റ​ക്ക് നെ​ല്ലി​യാ​ളി, അ​മീ​ർ ശൈ​ഖ്, ഹ​നീ​ഫ ന​ന്തി (ജോ.​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നൗ​ഷീ​ർ ടി.​ടി , സി​യാ​ദ് മാ​ട്ടൂ​ൽ, ജ​ബ്ബാ​ർ ഇ​രി​ക്കൂ​ർ, മു​നീ​ർ മേ​പ്പ​യൂ​ർ, മൊ​യ്തു കു​ത്തു​പ​റ​മ്പ്, മു​നി​ർ കു​റ്റ്യാ​ടി, ശം​സു​ദ്ദീ​ൻ വി​ല്യാ​പ​ള്ളി, മു​നീ​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഐ.​എ​ൻ.​എ​ൽ കേ​ര​ള ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് യു​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ട ദേ​ശീ​യ നേ​തൃ​ത്വ​ത്തെ ഖ​ത്ത​ർ ഐ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു. ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ ക​മ്മി​റ്റി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ മേ​പ്പ​യൂ​ർ സ്വാ​ഗ​ത​വും ഖാ​ദ​ർ ചെ​ക്ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ഘ​ട​ക​ത്തി​​ലെ പി​ള​ർ​പ്പി​നു​പി​ന്നാ​ലെ, ഐ.​എം.​സി.​സി ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടെ മു​ൻ ഭ​ര​ണ​സ​മി​തി​യെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും പി​രി​ച്ചു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന്, പ്ര​ഫ. അ​ബ്​​ദു​ൽ വ​ഹാ​ബി​നെ പി​ന്തു​ണ​ക്കു​ന്ന ഒ​രു​വി​ഭാ​ഗം പു​തി​യ ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​കി. പി​ന്നാ​ലെ​യാ​ണ്, മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ, കാ​സിം ഇ​രി​ക്കൂ​ർ പ​ക്ഷ​​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​ർ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMCC
News Summary - new committee to IMCC
Next Story