പുതിയ ഡയബറ്റിസ് റിവേഴ്സൽ ക്ലിനിക് തുറക്കുന്നു
text_fieldsദോഹ: പ്രമേഹചികിത്സരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പുതിയ ഡയബറ്റിസ് ക്ലിനിക് തുറക്കാൻ ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) പദ്ധതി. ടൈപ് ടു പ്രമേഹം പൂർണമായും മാറില്ലെന്നിരിക്കേ ചിട്ടയായ വ്യായാമം ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയവ ശീലിച്ച് രോഗത്തെ നിയന്ത്രിച്ചുനിർത്തുന്നതടക്കമുള്ളവയിൽ പ്രത്യേക പരിശീലനവും ചികിത്സയുമാണ് പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ടൈപ് ടു പ്രമേഹം മരുന്നുകഴിച്ച് ഒരിക്കൽ മാറിക്കഴിഞ്ഞാൽ വീണ്ടും വരാം. ഈ അവസ്ഥയെയാണ് ഡയബറ്റിസ് റിവേഴ്സൽ എന്നുപറയുന്നത്.
ഈ രംഗത്ത് കൂടുതൽ മികച്ചതും ആധുനികവുമായ ചികിത്സ ഉറപ്പുവരുത്തുന്ന ഡയബറ്റിസ് റിവേഴ്സൽ ക്ലിനിക്കാണ് പുതുതായി തുറക്കാനുദ്ദേശിക്കുന്നത്. എച്ച്.എം.സിയുടെ ഖത്തർ മെറ്റബോളിക് ഇൻസ്റ്റിറ്റ്യൂട്സ് (ക്യു.എം.ഐ) റിസർച് കമ്മിറ്റി അധ്യക്ഷനും സീനിയർ കൺസൽട്ടൻറുമായ ഡോ. ഷഹ്രദ് തഹ്രി ആണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 'വിഷ്' ദോഹ ഹെൽത്കെയർ വീക്കുമായി ബന്ധപ്പെട്ട വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 ശതമാനം ആളുകളിലും ടൈപ് ടു പ്രമേഹം വീണ്ടും വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണശീലം, ശാരീരിക സവിശേഷത തുടങ്ങിയവയിലൂടെയാണിത്. പഠനഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ക്ലിനിക് തുറക്കാൻ എച്ച്്.എം.സി പദ്ധതിയിടുന്നതെന്ന് വെയ്ൽ കോർണൽ മെഡിസിൻ ഖത്തറിലെ പ്രഫസർ കൂടിയായ ഡോ. ഷഹ്രസ് പറഞ്ഞു.
സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ് പ്രമേഹം. ലോകത്ത് 387 മില്ല്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്. 2035 ആകുേമ്പാഴേക്കും ഇത് 592 മില്യൻ ആകുമെന്ന് ഇൻറനാഷനൽ ഡയബറ്റിസ് ഫെഡറേഷെൻറ (IDF) കണക്കുകൾ പറയുന്നു. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ടൈപ് 2 പ്രമേഹം കാണുന്നത്. പൊതുജനങ്ങളിലെ 90 ശതമാനം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശരീരത്തില്‍ ഇന്‍സുലിൻ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്തതിനാലാണ് ഇൗ വിഭാഗം പ്രമേഹം വരുന്നത്. ഇത് പൊതുവേ പാരമ്പര്യസാധ്യതയുള്ള രോഗമാണ്. മിക്ക രോഗികളും വലിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. ചെറിയ ക്ഷീണം, ലൈംഗികാവയവങ്ങളിലെ ഫംഗസ് ബാധ എന്നിവയാണ് ലക്ഷണങ്ങള്‍. മെഡിക്കല്‍ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കൂ.
പ്രമേഹത്തെ ചെറുക്കാനുള്ള ദീർഘകാല വഴികൾ, രീതികൾ, പ്രമേഹവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അറിവും ചികിത്സയും നൽകുന്ന ക്ലിനിക്കുമായിരിക്കും ഡയബറ്റിസ് റിവേഴ്സൽ ക്ലിനിക്. രോഗികൾ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യുന്നതോടെ ദീർഘകാലത്തേക്ക് രോഗികളുടെ പരിചരണും ചികിത്സയും ക്ലിനിക്കിലൂടെ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുേമ്പാഴാണ് പ്രമേഹം ഉണ്ടാകുക.ഇന്‍സുലിൻ ഹോര്മോണിെൻറ ഉൽപാദനക്കുറവുകൊണ്ടോ ഇന്സുലിെൻറ പ്രവര്‍ത്തനശേഷി കുറയുന്നതുകൊണ്ടോ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഇന്നത്തെ ജീവിതശൈലിയില്‍വന്ന മാറ്റം ഒരുപരിധിവരെ പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ ഇത് ജീവിതശൈലീ രോഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹത്തെ ചെറുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.