ചാലിയാർ ദോഹ വനിതാ വിഭാഗം ഭാരവാഹികൾ
text_fieldsദോഹ: ചാലിയാർ ദോഹ വനിതാ വിഭാഗം 2024-2026 കാലയളവിലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഹ്സിന സമീൽ കടലുണ്ടി (പ്രസിഡന്റ്), ഫെമിന സലീം ചെറുവണ്ണൂർ (ജനറൽ സെക്രട്ടറി), ഷാന നസ്രി വാഴക്കാട് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാർ: ലബീബ ടി കീഴുപറമ്പ്, ഷർഹാന നിയാസ് ബേപ്പൂർ.
സെക്രട്ടറിമാർ: ലബീബ കൊടിയത്തൂർ, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം.സി ഊർങ്ങാട്ടിരി. അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ മുനീറ ബഷീർ, കൺവീനർ ഷഹാന ഇല്യാസ്. ചാലിയാർ ദോഹ പ്രസിഡന്റ് സി. ടി. സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ അസീസ് ചെറുവണ്ണൂർ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, മെഡിക്കൽ വിങ് ചെയർമാൻ ഡോ. ഷഫീഖ് താപ്പി മമ്പാട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുനീറ ബഷീർ അധ്യക്ഷതവഹിച്ചു. മുഹ്സിന സമീൽ സ്വാഗതവും ശാലീന നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.