കൾചറൽ ഫോറം കോഴിക്കോടിന് പുതിയ നേതൃത്വം
text_fieldsദോഹ: 2022-23 പ്രവർത്തന കാലയളവിലേക്കുള്ള കൾചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സാദിഖ് ചെന്നാടനാണ് പുതിയ പ്രസിഡൻറ്. ജനറൽ സെക്രട്ടറിയായി യാസർ ബേപ്പൂരിനെയും ട്രഷററായി ഉസാമ പായനാട്ടിനെയും തെരഞ്ഞെടുത്തു. റയ്യാനിലെ സി.ഐ.സി ഹാളിൽ നടന്ന ജില്ല കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൗൺസിൽ യോഗം കൾചറൽ ഫോറം മുൻ സ്റ്റേറ്റ് പ്രസിഡൻറ് ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു.
വിഭാഗീയതയും വിദ്വേഷ പ്രചാരണവും സകല സീമകളും ലംഘിച്ച് സാമൂഹികാന്തരീക്ഷത്തിൽ ആഴത്തിലുള്ള ആഘാതങ്ങൾ സൃഷ്ടിക്കുകയും ഉത്തരവാദപ്പെട്ട ഭരണകൂടങ്ങൾ പരിഹാരങ്ങൾക്ക് പകരം താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിൽ പ്രവാസി സംഘടനകൾക്ക് വർധിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഡോ. താജ് ആലുവ പറഞ്ഞു. അഡ്വ. ഇഖ്ബാൽ, അഫ്സൽ ചേന്ദമംഗലൂർ, സക്കീന അബ്ദുല്ല, അബ്ദുറഹ്മാൻ കാവിൽ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ.
സെക്രട്ടറിമാരായി ഹാരിസ് പുതുക്കൂൽ (സംഘടന), മഖ്ബൂൽ അഹമ്മദ് (അഡ്മിൻ ആൻഡ് ഡോക്യുമെേൻറഷൻ), റഹീം വേങ്ങേരി (ഹെൽത്ത് ആൻഡ് സ്പോർട്സ്, പി.ആർ ആൻഡ് മീഡിയ, ആർട്സ് ആൻഡ് കൾചർ), റാസിഖ് അലി (കമ്യൂണിറ്റി സർവിസ്), ഹമാമ ഷാഹിദ് (സ്ത്രീശാക്തീകരണം, എച്ച്.ആർ.ഡി) എന്നിവരെയും വിവിധ വകുപ്പ് കൺവീനർമാരായി ആരിഫ് വടകര (അക്കാദമിക് ആൻഡ് കറണ്ട് അഫയേഴ്സ്), സൈനുദ്ദീൻ നാദാപുരം (കമ്യൂണിറ്റി സർവിസ്), അംജദ് കൊടുവള്ളി (ഫിനാൻസ്), മുഹ്സിൻ ഓമശ്ശേരി (ഹെൽത്ത് ആൻഡ് സ്പോർട്സ്), ഷാനിൽ അബ്ദുല്ല (ആർട്സ് ആൻഡ് കൾചർ), റബീഹ് സമാൻ (പി.ആർ ആൻഡ് മീഡിയ), ഉമ്മർ മാസ്റ്റർ( സംഘടന വ്യാപനം), സാനിയ കെ.സി (സ്ത്രീശാക്തീകരണം) എന്നിവരെയും തെരഞ്ഞെടുത്തു.
അഡ്വ. സക്കരിയ, സൈനുദ്ദീൻ ചെറുവണ്ണൂർ, നജ്മൽ ടി, പ്രദീപ് വളയം, ബഷീർ ടി.കെ, യാസർ അബ്ദുല്ല, യാസർ ടി.കെ, ഫൗസിയ ജൗഹർ എന്നിവർ ജില്ല കമ്മിറ്റി അംഗങ്ങളാണ്. കൾചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദ് അലി, സ്റ്റേറ്റ് സെക്രട്ടറി ഷറഫുദ്ദീൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സാദിഖ് ചെന്നാടൻ, ഷാഹിദ് ഓമശ്ശേരി, അഫ്സൽ കെ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.