ഫോക്കസ് ഖത്തറിന് പുതിയ നേതൃത്വം
text_fieldsദോഹ: 2021-23 കാലയളവിലേക്കുള്ള ഫോക്കസ് ഇൻറർനാഷനല്‍ ഖത്തര്‍ റീജ്യന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഹാരിസ് പി.ടി (സി.ഇ.ഒ), അമീര്‍ ഷാജി (സി.ഒ.ഒ), സഫീറുസ്സലാം (സി.എഫ്.ഒ), നാസര്‍ ടി.പി (ഡെപ്യൂട്ടി സി.ഇ.ഒ), അമീനുർറഹ്മാന് എ.എസ് (അഡ്മിന് മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
സഹഭാരവാഹികളായി ഫാഇസ് എളയോടന്‍ (എച്ച്.ആര് മാനേജര്‍), ഹമദ് ബിന്‍ സിദ്ദീഖ് (മാർക്കറ്റിങ് മാനേജര്‍), മൊയ്തീന് ഷാ (ഇവൻറ്സ് മാനേജര്‍), ഡോ. റസീല്‍ (സോഷ്യല്‍ വെൽഫെയര്‍ മാനേജര്‍), റാഷിക് ബക്കര്‍ (ക്വാളിറ്റി കൺട്രോള് മാനേജര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി അനീസ് സി. ഹനീഫ് (സ്പോർട്സ്), ഹസീബ് ഹംസ (ഐ.ടി), മുഹമ്മദ് സദീദ് (മീഡിയ ആൻഡ് പബ്ലിസിറ്റി), മൻസൂർ ഒതായി (ഹെൽത്ത് കെയര്‍), ഫസ്ലുർറഹ്മാന് മദനി (ഇസ്ലാമിക് അഫയേഴ്സ്), സാബിക്കുസ്സലാം (പി.ആര്), അഹ്മദ് മുസ്തഫ (ആർട്സ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോ. നിഷാന്‍ പുരയില്‍, നസീര്‍ പാനൂര്‍, ഫാരിസ് മാഹി എന്നിവരും ഇൻറർനാഷനല്‍ എക്സ്കോം അംഗങ്ങളായി താജുദ്ദീന് മുല്ലവീടന്‍, അഷ്ഹദ് ഫൈസി, ഷമീര്‍ വലിയവീട്ടില്‍, സി. മുഹമ്മദ് റിയാസ്, അസ്കര്‍ റഹ്മാന്, എം.പി. ഷഹീന് മുഹമ്മദ് ഷാഫി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
തുമാമയിലെ ഫോക്കസ് വില്ലയില്‍ കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് അബ്ദുല്‍ നസീര്‍ പാനൂര്‍, അബ്ദുല്‍ അലി ചാലിക്കര എന്നിവര്‍ നിയന്ത്രിച്ചു. പരിപാടിയില്‍ ഹമദ് ബിന്‍ സിദ്ദീഖ്, സി. മുഹമ്മദ് റിയാസ്, അശ്ഹദ് ഫൈസി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.