കെ.എം.സി.സി പാലക്കാടിന് പുതിയ നേതൃത്വം
text_fieldsദോഹ: ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗത്വ കാമ്പയിൻ പൂർത്തിയാക്കി നടന്ന കൗൺസിൽ അംഗങ്ങളുടെ ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ല പ്രസിഡന്റ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും സംഘടനക്കുവേണ്ടി നേതൃത്വം നൽകിയ നേതാക്കളെ അനുസ്മരിക്കുകയും ഡിജി കെ.എം.സി.സിയിലേക്ക് മുന്നേറ്റം നടത്താൻ സഹായിച്ച പ്രവർത്തകരെ യോഗം അഭിനന്ദിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് ഒ.എ. കരീം, സലാം വീട്ടിക്കൽ, നാസർ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി. വി.ടി.എം. സാദിഖ്, പി.എം. നാസർ ഫൈസി, എം.കെ. ബഷീർ, സുലൈമാൻ ആലത്തൂർ അഷ്‌റഫ് പുളിക്കൽ, ആഷിഖ് അബൂബക്കർ, പി.കെ. യൂസഫ്, വി.പി. കരീം, മുഹമ്മദലി ഒറ്റപ്പാലം, സിദ്ദീഖ് കെ.പി.ടി, ഷിബു പാലക്കാട്, ജലീൽ വളരാനി, അബ്ദുൽമജീദ്, മുജീബ് റഹ്മാൻ, പി.എ. നാസർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജാഫർ സാദിഖ് പട്ടാമ്പി (പ്രസി.), അമീർ തലക്കശ്ശേരി (ജന.സെക്ര.), അബ്ദുറസാക്ക് (ട്രഷ.), മഖ്ബൂൽ തച്ചോത്ത്, അഷ്‌റഫ് പുളിക്കൽ, സമീർ മുഹമ്മദ്, അസർ പള്ളിപ്പുറം (വൈ.പ്രസി.), സിറാജുൽ മുനീർ, എം. മൊയ്‌തീൻകുട്ടി, കെ. ഷാജഹാൻ, നസീർ പുളിക്കൽ (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.