ഖത്തർ മാസ്റ്റേഴ്സിന് പുതിയ നേതൃത്വം
text_fieldsദോഹ: ഖത്തർ മാസ്റ്റേഴ്സ് ഫുട്ബാൾ കൂട്ടായ്മയുടെ യോഗം ഐൻഖാലിദ് സി.ഐ.സി ഹാളിൽ ചേർന്നു. പ്രസിഡന്റ് സലീം കോയിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനീഷ് പീറ്റർ ജേക്കബ് അധ്യക്ഷത വഹിച്ചു. ക്ലബിന്റെ പുതിയ ലോഗോയും ജഴ്സിയും തോമസ് മാത്യു പ്രകാശനം ചെയ്തു. ഇൻറർനാഷനൽ വെറ്ററൻസ് ടൂർണമെന്റ്, കുട്ടികൾക്കുള്ള ഖത്തർ മാസ്റ്റേഴ്സ് ഫുട്ബാൾ അക്കാദമി, ഇൻറർ സ്കൂൾഫുട്ബാൾ ടൂർണമെൻറ്, അത്ലറ്റിക് ചാമ്പ്യൻഷിപ്, ഖത്തർ മാസ്റ്റേഴ്സിന്റെ ക്രിക്കറ്റ് ടീം എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ട്രഷറർ ഷാക്കിർ കാസിം കണക്കുകൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ബിനീഷ് പീറ്റർ ജേക്കബ് (പ്രസിഡന്റ്), ബിജു പി. തോമസ് (ജനറൽ സെക്രട്ടറി), നിഷാദ് അലി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കുര്യാക്കോസ് വട്ടക്കാട്ടിൽ, ജോ. സെക്രട്ടറി മുഷ്താഖ് ഹാരിദ്, അസിസ്റ്റൻഡ് ട്രഷറർ - ഹംസ മുഹമ്മദ്, വി.പി. മാർക്കറ്റിങ് - മുഹമ്മദ് മുനീർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഫൗണ്ടർ മെംബർമാരായി ദോഹ അലി, സലീം കോയിശ്ശേരി എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് മെംബർമാർ: തോമസ് മാത്യു, റെജി വർഗീസ്, മുജീബ് കോയിശ്ശേരി, സവാദ്, ഷാജി നിയാസ്, ഖമറുദ്ദീൻ, ഇംതിയാസ്, മൻസൂർ ബാബു, നൗഫൽ അരഞ്ഞോണ, ഷാക്കിർ കാസിം, ഹസ്സൻ ചാലാട്, അനീഷ് ജോസ്, ലാലു വർഗീസ്. യോഗത്തിൽ ദോഹ അലി സ്വാഗതവും മുഷ്താഖ് ഹാരിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.