നഗരസൗന്ദര്യത്തിന് പുതിയഭാവം
text_fieldsദോഹ: നഗരസൗന്ദര്യവത്കരണത്തിന് പുതിയ മുഖം നൽകി പരിസ്ഥിതി മന്ത്രാലയവും റോഡ് ബ്യൂട്ടിഫിക്കേഷൻ സൂപ്പർവൈസറി കമ്മിറ്റിയും.
നഗരത്തിരക്കിനും തിങ്ങിനിറഞ്ഞ പാർപ്പിട സമുച്ചയങ്ങൾക്കുമിടയിൽ പൊതുജനങ്ങൾക്ക് അൽപം ആശ്വസിക്കാനും ഉല്ലസിക്കാനും ഇടം നൽകുന്ന അയൽപക്ക പാർക്കുകൾ എന്ന അൽഫുർജാൻ പാർക്ക് പദ്ധതിക്ക് തുടക്കമായതായി അധികൃതർ അറിയിച്ചു.
ലോകകപ്പിനെത്തുന്ന ദശലക്ഷം കാണികൾക്കുകൂടി ആസ്വാദ്യകരമാവുന്ന വിധത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
അഞ്ച് അൽ ഫുർജാൻ പാർക്കുകളുടെ രൂപകൽപന തയാറായതായി റോഡ്-പൊതു ഇട സൗന്ദര്യവത്കരണ സൂപ്പർവൈസറി കമ്മിറ്റി സെക്രട്ടറി എൻജിനീയർ അംന അൽ ബദർ അറിയിച്ചു. അത്യാധുനിക സംവിധാനവും ആശയങ്ങളും സമന്വയിപ്പിച്ചാവും അഞ്ച് അൽ ഫുർജാന പാർക്കുകളുടെ രൂപകൽപന. തിങ്ങിനിറഞ്ഞ പാർപ്പിട സമുച്ചയങ്ങൾക്കും നഗരത്തിരക്കിനുമിടയിൽ ആശ്വാസം തേടുന്നവർക്കായി വിവിധ സൗകര്യങ്ങളോടെയാവും ഇവ.
തിങ്ങിനിറഞ്ഞ ആൾക്കൂട്ടവും കാറുകളെ മാത്രം ആശ്രയിച്ച ജീവിതവും എന്ന രീതിയിൽനിന്നും കാൽനടയിലേക്കും ൈസക്ലിങ്ങിലേക്കും ജനങ്ങൾക്ക് മാറ്റത്തിന് വഴിയൊരുങ്ങുന്നതാണ് പദ്ധതി.
കുടുംബാംഗങ്ങൾക്ക് സ്വസ്ഥമായി പുറത്തിറങ്ങാനും സമയം ചെലവഴിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും എന്നതിനൊപ്പം പരിസ്ഥിതി സൗഹൃദനഗരമെന്ന ആശയംകൂടി ഇതിനു പിന്നിലുണ്ട്. 2030 ദേശീയ വിഷെൻറ ഭാഗമായി ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി കൂടുതൽ പാർക്കുകൾ എന്നാണ് അധികൃതരുടെ പദ്ധതി.
ആളുകൾ താമസിക്കുന്ന എല്ലാ മേഖലകളിലും ഭാവിയിൽ ഇത്തരം പാർക്കുകൾ സജ്ജമാവുമെന്ന് അംന അൽ ബദർ പറഞ്ഞു.
വീടുകളിൽ നിന്നും നടന്നതോ സൈക്കിൾ മാർഗമോ എത്താവുന്ന രൂപത്തിലായിരിക്കും വിവിധ കേന്ദ്രങ്ങളിലെ രൂപകൽപന.
അൽഫുർജാൻ പാർക്കുകളുടെ നിർമാണത്തിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ഭൂ
മികൾ കൈമാറുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ കാലാവസ്ഥ വ്യതിയാന വിഭാഗം ഡയറക്ടർ അബ്ദുൽഹാദി അൽ മർറി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യത്തിന് ഊന്നൽ നൽകുന്ന പദ്ധതി അന്തരീക്ഷ മലിനീകരണവും കാർബൺ ബഹിർഗമനവും കുറക്കാൻ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫരീജ് അൽ സൗദാൻ, ഫരീജ് ഹസം അൽ മർകിയ, അൽ തമീദ്, റൗദത് എഗ്ദൈം, അൽ മിയറാദ് എന്നിവിടങ്ങളിലെ രൂപകൽപനയാണ് പൂർത്തിയായത്. പ്രാദേശിക നിർമാണ കമ്പനികൾക്കുതന്നെയാണ് ചുമതല.
മരങ്ങൾ വെച്ചുപിടിപ്പിച്ചും കുട്ടികൾക്കുള്ള കളിസ്ഥലമൊരുക്കിയും ഏറ്റവും ആകർഷണീയമായ പച്ചപ്പിൽ നിർമിക്കുന്ന പാർക്കുകളിൽ പ്രാർഥന മുറി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാവും. ഏതാനും പാർക്കുകൾ 2022 രണ്ടാം പാദത്തിൽ പൂർത്തിയാവുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.