Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തി​യ മെ​ട്രോ...

പു​തി​യ മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
Metro Link Bus
cancel
camera_alt

മെ​ട്രോ ലി​ങ്ക്​ ബ​സ്​

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ ഫീ​ഡ​ർ ബ​സു​ക​ളാ​യ മെ​ട്രോ ലി​ങ്കി​ന്റെ സ​ർ​വി​സ്​ വ​ർ​ധി​പ്പി​ച്ച്​ ഖ​ത്ത​ർ റെ​യി​ൽ. വി​വി​ധ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലാ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ലേ​ക്ക്​ ബ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ശൈ​രി​ബ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നും എം 101 ​ബ​സ്​ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ, അ​ൽ മ​മൂ​റ ഏ​രി​യ​ക​ളെ ബ​ന്ധി​പ്പി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തും. റി​ങ്​ റോ​ഡു​ക​ൾ​ക്ക്​ കു​റു​കെ എ​ഫ്​ റി​ങ്​ വ​രെ​യാ​ണ്​ ഈ ​ബ​സി​ന്റെ ഓ​ട്ടം. അ​ൽ റ​യാ​ൻ അ​ൽ ഖ​ദീം മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്നു​ള്ള എം 206 ​ബ​സാ​ണ്​ മ​റ്റൊ​രു സ​ർ​വി​സ്. അ​ൽ ലു​ഖ്​​ത, യു.​എ​സ്​ എം​ബ​സി പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ മെ​ട്രോ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ ഈ ​ബ​സി​ന്റെ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsMetro Link service
News Summary - New Metro Link service started
Next Story