Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ മീഡിയ...

ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ
cancel

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്​മയായ ഇന്ത്യൻ മീഡിയ ഫോറത്തിന്​ പുതിയ ഭാരവാഹികൾ. സ്‌കിൽസ് ഡെവലപ്മെൻറ്​ സെൻററിൽ നടന്ന ​ജനറൽ ബോഡി യോഗത്തിൽ പി.സി. സൈഫുദ്ദീൻ (മീഡിയ വൺ) പ്രസിഡൻറായും ഐ.എം.എ. റഫീക്ക് (കേരളശബ്​ദം-വീക്ഷണം) ജനറൽ സെക്രട്ടറിയായും ഷഫീക്ക് അറക്കൽ (മംഗളം) ട്രഷററായും പുതിയ കമ്മിറ്റി നിലവിൽ വന്നു.

മുഹമ്മദ് അലി (ഗൾഫ് ടൈംസ്) വൈസ് പ്രസിഡൻറ്​, നൗഷാദ് പേരോട് (മിഡിൽ ഈസ്​റ്റ്​ ചന്ദ്രിക) സെക്രട്ടറി എന്നിവരാണ്​ മറ്റു ഭാരവാഹികൾ. അഹമ്മദ് പാതിരിപ്പറ്റ (സുപ്രഭാതം), പ്രദീപ് മേനോൻ (അമൃത ടി.വി), അഹമ്മദ്‌കുട്ടി (ദേശാഭിമാനി) എന്നിവർ എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങളുമായി. അഷ്‌റഫ് തുണേരി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഐ.എം.എ. റഫീക്ക് പ്രവർത്തന റിപ്പോർട്ട്​ അവതരിപ്പിച്ച​​ു. സാദിക്ക് ചെന്നാടൻ, പ്രദീപ് മേനോൻ, അഹമ്മദ് കുട്ടി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.ഐ.എം.എ. റഫീക്ക് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Media Forum
News Summary - New office bearers for Indian Media Forum
Next Story