സർക്കാർ സ്കൂൾ മൂല്യനിർണയത്തിൽ പുതിയ നയം
text_fieldsദോഹ: രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ മൂല്യനിർണയ നയത്തിൽ മാറ്റങ്ങൾ നടപ്പാക്കാൻ ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലെ അധ്യയനവർഷം മുതൽ ഖത്തർ സർക്കാർ സ്കൂളുകളിൽ ഈ നിർദേശം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ വിജയശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂല്യനിർണയത്തിൽ ചില ഭേദഗതികൾ വരുത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല അൽ ഹർഖാൻ പറഞ്ഞു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനുമായുള്ള പദ്ധതികളുടെ ഭാഗമായാണ് മൂല്യനിർണയത്തിലെ ചില ഘടകങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത്.
നിർബന്ധിത സാഹചര്യത്തിൽ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാത്ത 12ാം ഗ്രേഡ് വിദ്യാർഥികൾക്ക് ഒന്നോ അതിലധികമോ വിഷയങ്ങൾക്ക് സപ്ലിമെന്ററി എഴുതാൻ അനുവാദം നൽകും. ഇതിനുപുറമെ, ഒന്നാം സെമസ്റ്ററിൽ തോറ്റവർക്ക് രണ്ടാം റൗണ്ട് പരീക്ഷക്കൊപ്പം തോറ്റ വിഷയങ്ങളും എഴുതാൻ അനുവദിക്കും. ഇതിനുപുറമെ പരീക്ഷ സംബന്ധമായ മറ്റു നയങ്ങളിലെല്ലാം ഇളവുകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.