പുതിയ സ്വകാര്യ സ്കൂളുകൾ : 38 അപേക്ഷകൾ ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsദോഹ: 2021-2022 അധ്യയനവർഷത്തേക്ക് പുതിയ സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളും ആരംഭിക്കുന്നതിന് 38 അപേക്ഷകൾ ലഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഡിസംബർ 31 വരെ 38 അപേക്ഷകളാണ് ലഭിച്ചതെന്ന് മന്ത്രാലയത്തിലെ ൈപ്രവറ്റ് സ്കൂൾസ് ലൈസൻസിങ് ഡിപ്പാർട്മെൻറ് മേധാവി ഹമദ് അൽ ഗാലി പറഞ്ഞു. അവസാന ആഴ്ചയിൽ മാത്രം 17 അപേക്ഷകളാണ് ലഭിച്ചത്. നവംബർ ഒന്നു മുതലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്.
ബ്രിട്ടീഷ് പാഠ്യപദ്ധതിയിൽ 21 സ്വകാര്യ കിൻറർഗാർട്ടനുകളും അമേരിക്കൻ പാഠ്യപദ്ധതിയനുസരിച്ച് 11 സ്വകാര്യ സ്കൂളുകളും സ്ഥാപിക്കാനുള്ള അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ പാഠ്യപദ്ധതിയിൽ മൂന്ന് സ്കൂളുകളും ഖത്തർ ദേശീയ പാഠ്യപദ്ധതിയനുസരിച്ച് രണ്ടും തുർക്കി കരിക്കുലം പ്രകാരം ഒരു അപേക്ഷയും ലഭിച്ചിട്ടുണ്ടെന്നും ഹമദ് അൽ ഗാലി വ്യക്തമാക്കി. കിൻറർഗാർട്ടനുകളും സ്കൂളുകളുമായി സ്വകാര്യമേഖലയിൽ 337 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിൽ ഖത്തറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 40,650 ഖത്തരി വിദ്യാർഥികളുൾപ്പെടെ 2,00,782 വിദ്യാർഥികളാണ് ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.