പുതിയ സ്വകാര്യ സ്കൂളുകൾ: 11 മുതൽ അപേക്ഷിക്കാം
text_fieldsദോഹ: 2024-2025 അധ്യായന വർഷത്തിലേക്കുള്ള ലൈസൻസിങ്ങിനും സ്വകാര്യ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ എന്നിവ തുറക്കുന്നതിനുള്ള രജിസ്ട്രേഷനും അപേക്ഷകൾ നവംബർ 11 മുതൽ സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 31 വരെ തുടരും.
സ്വകാര്യ സ്കൂളുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളുമടങ്ങിയ ഗൈഡ് പ്രകാരം ഉടമ, സ്കൂൾ കെട്ടിടം, അക്കാദമിക വശം എന്നിവക്കുള്ള വ്യവസ്ഥകളും ആവശ്യകതകളും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകൻ മന്ത്രാലയത്തിലോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യരുത്, അതോടൊപ്പം കുറഞ്ഞത് 21 വയസ്സുണ്ടായിരിക്കണം, അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഐ.ഡി പകർപ്പ് ഹാജരാക്കണം. അപേക്ഷകൾ വെബ്സൈറ്റ് വഴി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.