അടയാളം ഖത്തറിന് പുതിയ ഭാരവാഹികൾ
text_fieldsദോഹ: പ്രമുഖ പ്രവാസി സാംസ്കാരിക കൂട്ടായ്മയായ അടയാളം ഖത്തറിന്റെ സെക്രട്ടറിയായി ഷംന ആസ്മിയെയും പ്രസിഡന്റായി അരുണിനെയും തെരഞ്ഞെടുത്തു. ജോയന്റ് സെക്രട്ടറി സിദ്ദിഹ, വൈസ് പ്രസിഡന്റ് അൻസാർ അരിമ്പ്ര, ട്രഷറർ സുഭാഷ് എന്നിവരാണ് മറ്റു ഭാരവാഹികൾ. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സജീവവും ഗൗരവമുള്ളതുമായ സാംസ്കാരിക ഇടപെടൽ കൊണ്ട് ശ്രദ്ധേയമാകാൻ സംഘടനക്ക് കഴിഞ്ഞതായി വിലയിരുത്തി.
ഫലസ്തീനിലെ ജനതക്കുമുകളിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വരഹിതമായ അധിനിവേശത്തെയും കുട്ടികളെ അടക്കം കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് ഭീകരതയെയും അതിനോട് സാമ്രാജ്യത്വ രാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗതയേയും ജനറൽ ബോഡി അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.