അടുത്ത രണ്ടാഴ്ച കടുത്ത ചൂടെന്ന് കാലാവസ്ഥ വിഭാഗം
text_fieldsദോഹ: ഖത്തറില്‍ അടുത്ത രണ്ടാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. ആകാശത്ത് അല്‍ ഹനാഅ നക്ഷത്രം തെളിയുന്നതോടെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഗള്‍ഫ് മേഖലയൊന്നാകെ വീശുന്ന ‘സിമൂം’ ചൂടുകാറ്റാണ് ഇതിന് കാരണം. വരണ്ട കാറ്റ് മനുഷ്യരിലും പ്രകൃതിയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇതിനെ സിമൂം അഥവാ വിഷക്കാറ്റ് എന്ന് വിളിക്കുന്നത്. അര്‍ധരാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്. തീരപ്രദേശങ്ങളില്‍ ഇതോടൊപ്പം നിർജ്ജലീകരണവും കൂടും. ജൂലൈ 29 വരെ ചൂടുകാറ്റ് തുടരും. ഇക്കാലയളവില്‍ സൂര്യാതപത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.