പുതുപാഠങ്ങൾ പഠിച്ച് നിദാ മിഖ്ദാം അഭ്യാസപ്രകടനം
text_fieldsദോഹ: അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട വിവിധ പാഠങ്ങൾ പഠിച്ച് നിദാ മിഖ്ദാം അഭ്യാസപ്രകടനം. ഖത്തർ സായുധസേനയുടെയും പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും വിവിധ യൂനിറ്റുകൾ പങ്കെടുത്ത നാഷനൽ സർവിസ് അക്കാദമിയുടെ നിദാ മിഖ്ദാം പരിശീലനമാണ് സമാപിച്ചത്. സമാപന ചടങ്ങിൽ ഖത്തർ സായുധസേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്. ജനറൽ (പൈലറ്റ്) ഗാനിം ബിൻ ഷഹീൻ അൽ ഗാനിം പങ്കെടുത്തു.
അടിയന്തര സാഹചര്യങ്ങളിലെ വ്യോമ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നാഷനൽ സർവിസ് റിക്രൂട്ട് അംഗങ്ങളെ കൂടുതൽ പരിശീലിപ്പിക്കുക, കഴിയുന്നത്ര വേഗത്തിൽ നാഷനൽ സർവിസ് റിക്രൂട്സിന് അടിയന്തര മെഡിക്കൽ സേവനവും ചികിത്സയും ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വിവരം നൽകുക, നാഷനൽ സർവിസ് അക്കാദമി റിക്രൂട്സിെൻറ സുരക്ഷക്ക് നൽകുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിദാ മിഖ്ദാം പരിശീലനം സംഘടിപ്പിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഹമദ് ആംബുലൻസ് സർവിസും അൽഖോർ ആശുപത്രിയും പരിശീലനത്തിൽ പങ്കെടുത്തു.
അടിയന്തര കേസുകളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മിഖ്ദാം ഹെൽത്ത് സെൻററിലെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകലും എയർ ഇവാക്വേഷൻ സംബന്ധിച്ച് മെഡിക്കൽ എമർജൻസി പ്ലാൻ പ്രവർത്തനക്ഷമമാക്കലും ഇതിെൻറ ലക്ഷ്യങ്ങളിൽപെടുന്നു. ഖത്തർ സായുധസേനയിലെ ഉന്നത ഉദ്യോഗസ്ഥർ സമാപന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.