ഖത്തറിൽനിന്ന് കേരളത്തിലേക്ക് മടങ്ങാൻ ഇഹ്തിറാസ് ആപ്പിലെ പച്ച വർണം മതി; കോവിഡ് പരിശോധന വേണ്ട
text_fieldsദോഹ: ഖത്തറിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മുൻകൂർ കോവിഡ് പരിശോധന വേണ്ട. ഖത്തർ സർക്കാറിെൻറ കോവിഡ് ട്രാക്കിങ് ആപ്പായ ‘ഇഹ്തിറാസി’ൽ കോവിഡ് ബാധിതനല്ലെന്ന് കാണിക്കുന്ന പച്ചവർണം ഉള്ളവർക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിയും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് മുൻകൂറായി കോവിഡ് പരിശോധന നടത്തണമെന്നും നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൈയിൽ കരുതണമെന്നുമുള്ള കേരള സർക്കാർ ഉത്തരവ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഗൾഫ്രാജ്യങ്ങളിൽ രോഗലക്ഷണമില്ലാത്തവർക്ക് നിലവിൽ കോവിഡ് പരിശോധന നടത്തുന്നില്ല.
ഖത്തറിലാകട്ടെ ലക്ഷണമുള്ളവർക്ക് പരിശോധന നടത്തിയാലും ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന സർട്ടിഫിക്കറ്റ് നൽകുന്നുമില്ല, സ്വകാര്യ ആശുപത്രികൾക്ക് ടെസ്റ്റ് നടത്താൻ അനുമതി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നൽകിയിട്ടുമില്ല. ഇതിനെ തുടർന്ന് കേരള സർക്കാർ നിലപാടിനെതിരെ ഖത്തറിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു.
ഒരാൾക്ക് കോവിഡ് ഉണ്ടോ എന്ന് അറിയാനുള്ള സംവിധാനമാണ് ഖത്തർ സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പ്. ഇതിെൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. ബാർകോഡിൽ പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്. അയാൾ കോവിഡ് ബാധിതനല്ല എന്നർഥം. മൊബൈലിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഖത്തറിൽ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഖത്തറിൽ ഇഹ്തിറാസ് അടിസ്ഥാനമാക്കി യാത്രക്കാർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നോർക്ക ഡയറക്ടർ സി.വി. റപ്പായി സർക്കാറിന് നേരത്തേ കത്തയച്ചിരുന്നു.
എന്താണ് ഇഹ്തിറാസ് ആപ്പ്
ഇഹ്തിറാസ് എന്ന അറബി വാക്കിൻെറ അർഥം ‘കരുതൽ’ എന്നാണ്. അതായത് നിങ്ങളുെട കരുതലിന് വേണ്ടിയാണ് ഇഹ്തിറാസ് ആപ്പ് ഖത്തർ സർക്കാർ പുറത്തിറക്കിയത് എന്നർഥം. ഇഹ്തിറാസ് ആപ്പിെൻറ ബാർകോഡിൽ പച്ചക്കളർ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങാൻ അനുമതി. അതായത് ചുവപ്പ്, ഓറഞ്ച്, ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും രോഗം മാറുന്നതുവരെ പുറത്തിറങ്ങരുത്.
പച്ച നിറം ഉള്ളവരെ മാത്രം പുറത്തിറങ്ങാൻ അനുവദിക്കുന്നു. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയെ രാജ്യം കോവിഡ് മുക്തമാകുകയും െചയ്യും. കടകളിലടക്കം ഉപഭോക്താവിെൻറ ഇഹ്തിറാസ് ആപ്പ് നോക്കിയിട്ട് പച്ച നിറം ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ.
ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഫോണിൽ ബ്ലൂടൂത്ത് ഓൺ അല്ലെങ്കിലും നിശ്ചിത സമയത്ത് അത് തനിയെ ഓണാകും. ഗൂഗിൾ േപ്ല സ്േറ്റാറിലും ആപ്പിളിെൻറ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ഐ ഫോൺ 6 എസിന് (വേർഷൻ 13ന് മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്ഡ് 5ഉം അതിന് മുകളിലുമുള്ള ഫോണുകളിലും മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ.
മന്ത്രാലയത്തിെൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിെൻറ പ്രവർത്തനം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും.
കോവിഡ് പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നതോടെയാണിത്. അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം വന്നിരിക്കും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റീവ് ആണ് എന്നാണർഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം. അതേസമയം ചുവപ്പ് ആണ് കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ആപ്പ് സ്വകാര്യത ഹനിക്കുന്നില്ലെന്ന് നേരത്തേ തന്നെ ഖത്തർ സർക്കാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.