സ്മാർട്ട് മീറ്റർ നിരക്ക് വർധനക്ക് കാരണമല്ല –കഹ്റമാ
text_fieldsദോഹ: സ്മാർട്ട് ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിക്കുന്നത് കാരണം വൈദ്യുതി, ജലവിതരണ ബിൽ താരിഫുകളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ഖത്തർ ജല-വൈദ്യുതി വകുപ്പായ കഹ്റമാ. വൈദ്യുതി ബില്ലുകളിലെ വർധനവുണ്ടായെങ്കിൽ അതിന് സ്മാർട്ട് മീറ്ററുകൾ കാരണമല്ലെന്ന് കഹ്റമാ ട്വിറ്ററിലൂടെ അറിയിച്ചു. ചില ഉപഭോക്താക്കളുടെ ബിൽ തുക വർധിച്ചതായി പരാതി ഉയർന്നതിനു പിറകെയാണ് കഹ്റമായുടെ വിശദീകരണം. അതേസമയം, ബില്ലിൽ വർധനവുണ്ടായെങ്കിൽ കൃത്യമായ അളവ് രേഖപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലായിരിക്കുമെന്നും അറിയിച്ചു. നേരത്തെയുള്ള ഏകദേശ അനുമാനത്തിലുള്ള ബില്ലിങ്ങിൽ നിന്നും സ്മാർട്ട് മീറ്ററിലൂടെ ഉപഭോഗം രേഖപ്പെടുത്തുന്നതിൽ മാറ്റമുണ്ടായിട്ടുണ്ടാവും.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനാൽ താരിഫ് വർധന ഉണ്ടാവില്ല. എന്നാൽ, മീറ്റർ റീഡിങ് കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ, തെറ്റായ കണക്കുകൂട്ടലിന് സാധ്യതയുമില്ലെന്നും വ്യക്തമാക്കി. 'ഏറ്റവും കൃത്യവും സൂക്ഷ്മവുമായാവും സ്മാർട്ട് മീറ്ററിലൂടെ ജല, വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തുന്നത്. ഒരാളുടെ സഹായമോ മാനുവൽ മീറ്റർ റീഡിങ്ങോ ഇല്ലാതെ ആവശ്യമായ വിവരങ്ങൾ സ്മാർട്ട് മീറ്ററിലൂടെ ലഭ്യമാവും. ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായി രാജ്യത്തെ സാങ്കേതികവത്കരണ നടപടിയുടെ തുടർച്ചയായാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്്്. ഇൻറർനെറ്റ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന ആറു ലക്ഷം സ്മാർട്ട് മീറ്ററുകൾ അടുത്തവർഷത്തോടെ രാജ്യവ്യാപകമായി സ്ഥാപിക്കാനാണ് കഹ്റമായുടെ നീക്കം. സീമെൻസിെൻറ സാങ്കേതിക സഹായവും, വോഡഫോൺ നെറ്റ്വർക്കിെൻറ പങ്കാളിത്തത്തോടെയുമാണ് സ്മാർട്ട് മീറ്ററുകൾ ആരംഭിക്കുന്നത്. റിമോട്ട് ബില്ലിങ്, മോണിറ്ററിങ്, കൃത്യമായ കണക്കെടുപ്പ് എന്നിവയാണ് സ്മാർട്ട് മീറ്ററുകളുടെ സവിശേഷത.
2021 ജനുവരി മുതൽ വൈദ്യുതി-ജല ബില്ലുകൾക്കൊപ്പം അശ്ഗാലിെൻറ സാനിറ്റേഷൻ ഫീസ് കൂടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതായി കഹ്റാമ അറിയിച്ചു. മാസ ജല ബില്ലിെൻറ 20 ശതമാനമാണ് സാനിറ്റേഷൻ ഫീ ആയി ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.