Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കുരങ്ങുപനി...

ഖത്തറിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഖത്തറിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
cancel
Listen to this Article

ദോഹ: കുരുങ്ങുപനി (മങ്കിപോക്സ്​) ഖത്തറിൽ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ പൊതുജനാരോഗ്യ മന്ത്രാലയം. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. സംശയകരമായ സാഹചര്യത്തിൽ ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും മ​ന്ത്രാലയം അറിയിച്ചു.

കുരങ്ങുപനിയുടെ ലക്ഷണങ്ങളോ മറ്റോ പ്രകടിപ്പിക്കുന്ന രോഗിക​​ളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട്​ ചെയ്യാനും രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്​ധരോട്​ നിർദേശിച്ചു. ഇത്തരം കേസുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ആരോഗ്യ വിഭാഗം ജാഗരൂകമാണെന്നും മ​ന്ത്രാലയം വ്യക്​തമാക്കി.

മേയ്​ 13 മുതൽ 10 ദിവസത്തിനുള്ളിൽ യൂറോപ്പിലും അമേരിക്കയിലുമായി 12 രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട്​ ചെയ്ത സാഹചര്യത്തിലാണ്​ ആരോഗ്യ ജാഗ്രത നിർദേശം നൽകിയത്​. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു ഡസൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട്​ ചെയ്തിട്ടുണ്ടെങ്കിലും വ്യാപന ഭീഷണിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmonkeypox
News Summary - No monkeypox reported in Qatar
Next Story