Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ നിന്ന്​...

ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർ ആറുമാസത്തിനുള്ളിൽ മടങ്ങിവന്നാൽ ക്വാറൻറീൻ വേണ്ട

text_fields
bookmark_border
ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർ ആറുമാസത്തിനുള്ളിൽ മടങ്ങിവന്നാൽ ക്വാറൻറീൻ വേണ്ട
cancel

ദോഹ: ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക്​ ഇനി ക്വാറൻറീൻ വേണ്ട. നേരത്തേ ഇത്​ മൂന്നുമാസമായിരുന്നു. പൊതുജനാരോഗ്യമന്ത്രാലയം ഈ കാലയളവ്​ ആറുമാസമാക്കി നീട്ടി ക്വാറൻറീൻ നയത്തിൽ മാറ്റംവരുത്തുകയായിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ഖത്തറിൽ ഏഴ്​ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്​. സാഹചര്യങ്ങൾ വിലയിരുത്തിയാണ്​ ഇത്തരത്തിലുള്ള ​ഗ്രീൻ ലിസ്​റ്റ്​ പുറത്തിറക്കുന്നത്​. ഇൗ പട്ടികയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിലവിലില്ല. ഈ രാജ്യക്കാർ ഖത്തറിൽ വരികയാണെങ്കിൽ അവർക്ക്​ ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്​. ആറാംദിനം കോവിഡ്​ പരിശോധന നടത്തി നെഗറ്റീവ്​ ആയാൽ മാത്രമേ പുറത്തിറങ്ങാനാകൂവെന്നതാണ്​ നിലവിലെ ചട്ടം.

എന്നാൽ ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചുകഴിഞ്ഞവർക്ക്​ ഇതിൽ ഇളവുനൽകുകയാണ്​ ചെയ്യുന്നത്​. ഇവർ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ ഖത്തറിലെത്തുമ്പോൾ കോവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റു രാജ്യങ്ങളിൽ നിന്ന്​ വാക്സിൻ എടുത്തവർക്ക് നിലവിലെ ക്വാറൻറീൻ ഇളവ്​ ലഭ്യമല്ല.

വാക്​സിൻ എടുത്താൽ നാട്ടിൽ പോകാൻ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടൻ തന്നെ പുറത്തുപോകാം. ഖത്തറിൽ നിന്ന്​ മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ്​ ക്വാറൻറീൻ ആവശ്യമില്ലാത്തത്​. രണ്ടാംഡോസ്​ സ്വീകരിച്ച്​ 14 ദിവസത്തിന്​ ശേഷമുള്ള ആറുമാസമാണ്​ കണക്കാക്കുക. ആറുമാസത്തിന്​ ശേഷമാണ്​ തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം. ഒരാൾ വാക്​സിൻ രണ്ട്​ഡോസും സ്വീകരിച്ച്​ നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ്​ ഖത്തറിലേക്ക്​ തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും​ ക്വാറൻറീൻ വേണം. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.

ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസുവരെയുള്ള കുട്ടികളെ ഹോട്ടൽ ക്വാറൻറീനിന്ന്​ ഒഴിവാക്കിയിട്ടുമുണ്ട്​. ഖത്തറിൽ നിന്ന്​ കോവിഡ്​ വാക്​സിൻെറ രണ്ടുഡോസും സ്വീകരിച്ച മാതാപിതാക്കൾ​െക്കാപ്പം ഖത്തറിലേക്ക്​ വരുന്ന കുട്ടികൾക്കാണിത്​ ബാധകമാവുക. ഇവർക്ക്​ ഏഴ്​ ദിവസം ഹോം ക്വാറൻറീൻ മതി. നിലവിൽ കുട്ടികൾക്ക്​ വാക്​സ​ിൻ നൽകുന്നില്ല. ഇതിനാലാണ്​ 16 വയസിന്​ താഴെയുള്ള ഇത്തരം കുട്ടികൾക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത്​. എന്നാൽ 16 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക്​ വരികയാണെങ്കിൽ ഇവർ യാത്ര പുറ​ െപ്പടുന്നതിന്​ മുമ്പ്​ 'വെൽകം ഹോം പാക്കേജ്​' ബുക്ക്​ ചെയ്യുകയും നിലവിൽ വെബ്​സൈറ്റിലുള്ള അതേ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ വാക്​സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതേ മാനദണ്ഡമാണ്​ പാലിക്കേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19qatar news
Next Story