Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോഡ്​ മുറിച്ചുകടക്കൻ...

റോഡ്​ മുറിച്ചുകടക്കൻ ടെൻഷൻ വേണ്ട...!

text_fields
bookmark_border
റോഡ്​ മുറിച്ചുകടക്കൻ ടെൻഷൻ വേണ്ട...!
cancel
camera_alt

ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​ക​ളി​ലെ സി​ഗ്​​ന​ൽ പോ​യ​ൻ​റി​ൽ സ്​​ഥാ​പി​ച്ച ഓ​​ട്ടോ​മാ​റ്റി​ക്​ പെ​​ഡ​സ്​​ട്രി​യ​ൻ ​േക്രാ​സി​ങ്​ സെ​ൻ​സ​ർ

ദോ​ഹ:​ റോ​ഡി​ലെ തി​ര​ക്കും, അ​ണ​മു​റി​യാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കും ക​ണ്ട്​ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ പേ​ടി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​നി ടെ​ൻ​ഷ​ൻ വേ​ണ്ട. നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​ക​ളി​ൽ ഇ​നി ജാ​ഗ​രൂ​ക​രാ​യി ഇ​നി ചി​ല കാ​മ​റ ക​ണ്ണു​ക​ളു​ണ്ട്. പൊ​തു​മ​രാ​മ​ത്ത്​ അ​തോ​റ്റി 'അ​ശ്​​ഗാ​ൽ' ആ​ണ്​ ഇ​ൻ​റ​ർ സെ​ക്​​ഷ​നു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കാ​നാ​യി ഓ​​ട്ടോ​മാ​റ്റി​ക്​ പെ​​ഡ​സ്​​ട്രി​യ​ൻ ​േക്രാ​സി​ങ്​ സെ​ൻ​സ​ർ സാ​​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ച്​ സ്​​ഥാ​പി​ച്ച​ത്. സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ മി​ടു​ക്കി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സൈ​ക്ലി​സ്​​റ്റു​ക​ളു​ടെ​യും റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​ൽ അ​നാ​യാ​സ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ശ്​​ഗാ​ലി​നു കീ​ഴി​ലെ റോ​ഡ്​​സ്​ ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ മെ​യി​ൻ​റ​ന​ൻ​സ്​ വി​ഭാ​ഗ​മാ​ണ്​ ഇ​ൻ​ഫ്രാ​റെ​ഡ്​ സെ​ൻ​സ​റു​ക​ൾ വ​ഴി ​പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക വി​ദ്യ വി​ക​സി​​പ്പി​ച്ചെ​ടു​ത്ത​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ദോ​ഹ സി​റ്റി സെൻറ​ർ, നാ​സ​ർ ബി​ൻ ഖാ​ലി​ദ്​ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ, അ​ൽ ജ​സ്​​റ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ, വാ​ദി അ​ൽ സൈ​ൽ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ, ഫ​യ​ർ സ്​​റ്റേ​ഷ​ൻ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ, അ​ൽ ഖ​ലീ​ജ്​ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ, അ​ൽ ദി​വാ​ൻ ഇ​ൻ​ർ​സെ​ക്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഓ​​ട്ടോ​മാ​റ്റി​ക്​ പെ​ഡ​സ്​​ട്രി​യ​ൻ ക്രോ​സി​ങ്​ സെ​ൻ​സ​ർ സ്​​ഥാ​പി​ച്ച​ത്​. വൈ​കാ​തെ, ഖ​ത്ത​റിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​ക​ളി​ൽ ഇ​വ സ്​​ഥാ​പി​ക്കും. നി​ല​വി​ലെ സി​ഗ​ന്ൽ പോ​യ​ൻ​റു​ക​ളി​ൽ ബ​ട്ട​ൻ അ​മ​ർ​ത്തി​യ​ശേ​ഷം, പ​ച്ച​തെ​ളി​യു​ന്ന​തോ​ടെ​യാ​ണ്​ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്​ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കാ​ൻ ക​ഴി​യു​ക. എ​ന്നാ​ൽ, ഓ​​ട്ടോ​മാ​റ്റി​ക്​ പെ​ഡ​സ്​​ട്രി​യ​ൻ​ ക്രോ​സി​ങ്​ സെ​ൻ​സ​ർ സ്​​ഥാ​പി​ച്ച പോ​യ​ൻ​റു​ക​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കേ​ണ്ട മേ​ഖ​ല​യി​ലെ​ത്തു​ന്ന​തോ​ടെ സെ​ൻ​സ​ർ വ​ഴി തി​രി​ച്ച​റി​യും. തി​ര​ക്കി​ന​നു​സ​രി​ച്ച്​ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി ട്രാ​ഫി​ക്​ ക്ര​മീ​ക​രി​ക്കാ​നും ആ​വ​ശ്യാ​നു​സ​ര​ണം കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ഗ്രീ​ൻ സി​ഗ്​​ന​ൽ നി​ല​നി​ർ​ത്താ​നും സെ​ൻ​സ​ർ വ​ഴി ക​ഴി​യും.

ത്രി​മാ​ന സ്​​റ്റീ​രി​യോ​സ്​​കോ​പി​ക്​ കാ​ഴ്​​ച​യി​ലാ​ണ്​ കാ​മ​റ പ​രി​സ​രം നി​രീ​ക്ഷി​ച്ച്​ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഒ​പ്പി​യെ​ടു​ക്കു​ന്ന​ത്. സി​ഗ്​​ന​ൽ പോ​സ്​​റ്റി​നോ​ട്​ ചേ​ർ​ന്ന്​ 4x2 മീ​റ്റ​ർ പ​രി​ധി​യി​ൽ സെ​ൻ​സ​റി​ന്​ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. യാ​ത്ര​ക്കാ​ർ ഇ​ൻ​റ​ർ​സെ​ക്ഷ​നി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള മേ​ഖ​ല​യി​ൽ എ​ത്തു​േ​മ്പാ​ൾ മാ​ത്ര​മാ​ണ്​ സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങൂ. ദി​വ​സം മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​രീ​തി​യി​ലാ​ണ്​ ഇ​തു​ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 'രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ത​ന്നെ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും ഏ​റ്റ​വും മി​ക​ച്ച നി​ർ​മാ​ണ മാ​ർ​ഗം സ്വീ​ക​രി​ച്ചും സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ നി​ർ​മാ​ണ​ങ്ങ​ളാ​ണ്​ അ​ശ്​​ഗാ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ​കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും, വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റ്റ​വും മി​ക​ച്ച സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​ത്. എ​ല്ലാ ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​ക​ളി​ലേ​ക്കും ഓ​​ട്ടോ​മാ​റ്റി​ക്​ പെ​ഡ​സ്​​ട്രി​യ​ൻ ക്രോ​സി​ങ്​ സാ​​ങ്കേ​തി​ക വി​ദ്യ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​ശ്​​ഗാ​ൽ' -റോ​ഡ്​​സ്​ ഓ​പ​റേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​മെ​യി​ൻ​റ​ന​ൻ​സ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ൻ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ല്ല അ​ൽ ഖ​ലാ​ഫ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaNo tension to cross the road
News Summary - No tension to cross the road...!
Next Story