Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലേക്ക്​...

ഖത്തറിലേക്ക്​ യാത്രാവിലക്കില്ല, ചില കോവിഡ്​ നിയന്ത്രണങ്ങൾ പുനസ്​ഥാപിച്ചു

text_fields
bookmark_border
ഖത്തറിലേക്ക്​ യാത്രാവിലക്കില്ല, ചില കോവിഡ്​ നിയന്ത്രണങ്ങൾ പുനസ്​ഥാപിച്ചു
cancel

ദോഹ: കോവിഡ്​ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ചില നിയന്ത്രണങ്ങൾ പുനസ്​ഥാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഖത്തറിലേക്ക്​ യാത്രാവിലക്ക്​ ഇല്ല. നിലവിൽ ഖത്തറിൻെറ യാത്രാസംബന്ധമായ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ പുനസ്​ഥാപിച്ച തീരുമാനം ഫെബ്രുവരി നാലുമുതൽ​ നിലവിൽ വരും​.

ഓഫിസുകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാൻ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്ന്​ ജോലി ചെയ്യണം. ഓഫിസുകളിലെ യോഗങ്ങളിൽ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഇൻഡോർ പരിപാടികളിൽ അഞ്ചുപേർ മാത്രമേ ഉണ്ടാകാവൂ. പുറത്തുനടക്കുന്ന പരിപാടികളിൽ​ 15 പേർ മാത്രമേ പാടുള്ളൂ. പാർക്കുകളിലെയും ബീച്ചുകളിലെയും കളിസ്​ഥലങ്ങൾ അടക്കും. റസ്​റ്റോറൻറുകൾ, കഫേകൾ എന്നിവയുടെ പ്രവർത്തനശേഷി കുറച്ചു. മാളുകളിലെ ഫുഡ്​കോർട്ടുകൾ അടക്കണം.

പള്ളികൾ അടക്കില്ല. അംഗശുദ്ധിവരുത്താനുള്ള സൗകര്യങ്ങൾ, ടോയ്​ലെറ്റ്​ എന്നിവ അടച്ചിടും. ഓൺലൈൻ, നേരിട്ടുള്ള പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതിയിൽ തന്നെ നിലവിലുള്ള ശേഷിയിൽ സ്​കൂളുകൾ പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar news
Next Story