നോബിൾ ഇന്റർനാഷനൽ സ്കൂൾ
text_fieldsദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിൽ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. നോബിൾ ഇന്റർ നാഷനൽ സ്കൂൾ ചെയർമാൻ മുഹമ്മദ് ഹുസൈൻ യു, സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. നോബിൾ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
ചെയർമാൻ മുഹമ്മദ് ഹുസൈൻ യു, ട്രഷറർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹിം കുന്നുമ്മൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ ആർ.എസ് മൊയ്ദീൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.എം. നാസർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, അധ്യാപകരും വിദ്യാർഥികളും നൃത്ത, നൃത്തേതര ദേശീയോദ്ഗ്രഥന പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽസ് റോബിൻ കെ ജോസ്, ഷിഹാബുദ്ദീൻ.എം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.