ആഘോഷപ്പൊലിമയിൽ നോബിൾ സ്കൂൾ കാമ്പസ് ഉദ്ഘാടനം
text_fieldsദോഹ: ഖത്തറിലെ വിദ്യാഭ്യാസ കലാകായിക സാഹിത്യ രംഗങ്ങളിൽ നിരവധി പ്രതിഭകളെ സൃഷ്ടിച്ച നോബിൾ ഇന്റർനാഷനൽ സ്കൂളിന്റെ അൽ വുകൈറിലെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും 18ാം വാർഷികവും വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.
വുകൈറിലെ പുതിയ കാമ്പസിൽ നടന്ന ചടങ്ങിൽ സ്കൂൾ രക്ഷാധികാരി എൻജി. അൽ ജാസിം ഖലീഫ ജാസിം അൽ മാൽകി കാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ ഇന്ത്യൻ എംബസി പ്രതിനിധികൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് സ്കൂൾ സെക്രട്ടറി വി.സി. മഷൂദ് സ്വാഗതം പറഞ്ഞു. ചെയർമാൻ യു. ഹുസൈൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു നായർ, ഒറിക്സ് യൂനിവേഴ്സൽ കോളജ് പ്രസിഡന്റും ട്രസ്റ്റിയുമായ അസ്മി അമീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ കെ.എം. മുഹമ്മദ് ഈസ, അഡ്വ. അബ്ദുൽ റഹീം കുന്നുമ്മൽ, വൈസ് പ്രിൻസിപ്പൽസ് ജയമോൻ ജോയ്, എം. ഷിഹാബുദ്ദീൻ, റോബിൻ കെ.ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം. ഫാരിസ് , ടി.എച്ച്. അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, എ.എം. മുഹമ്മദ് അഷറഫ് , ആർ.എസ്. മൊയ്തീൻ, കുഞ്ഞി മുഹമ്മദ് മെഹ്റൂഫ്, കെ.എം. നാസർ, ഖത്തർ എനർജി ടെർമിനൽ മാനേജർ മുഹമ്മദ് യാഖൗത്ത് അബ്ദുള്ള, ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി, അഡ്വ. ഹമദ് അൽ മാൽകി, ലാൻഡ് ആൻഡ് അർബൻ പ്ലാനിങ് ഹെഡ് അബ്ദുല്ല അൽ മാൽകി എന്നിവർ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെയും പത്തുവർഷത്തിലധികമായി സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെയും ആദരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ കലാസാംസ്കാരിക പരിപാടികൾ ആഘോഷ രാവിന് മാറ്റുകൂട്ടി. സ്കൂൾ അക്കാദമിക് ഡയറക്ടർ മുനീർ അഹ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.