നോബിൾ സ്കൂളിൽ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു
text_fieldsദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു.
കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും കായികക്ഷമതയുടെ പ്രാധാന്യവും ഓരോ വിദ്യാർഥിയും മനസ്സിലാക്കുന്നതിനു വേണ്ടി ദോഹ അസ്പയർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കാറ്റഗറികളിലായി 500ൽപരം വിദ്യാർഥികൾ പങ്കെടുത്തു. നോബിൾ സ്കൂളിലെ കായിക വിഭാഗം മേധാവി സരിൽ രാജ് സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ഓഫ് ട്രാൻസ്പോർട്ട് ആർ.എസ് മൊയ്തീൻ, ഡയറക്ടർ ഓഫ് ഈവന്റ് മാനേജ്മെന്റ് അബ്ദുൾ മജീദ്, വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) ജയ്മോൻ ജോയ്, വൈസ് പ്രിൻസിപ്പൽ (അഡ്മിനിസ്ട്രേഷൻ) റോബിൻ കെ. ജോസ്, വൈസ് പ്രിൻസിപ്പൽ (സി.സി.എ) ശിഹാബുദ്ധീൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
കായിക വിഭാഗം അധ്യാപകരായ ആന്റണി ജർമൻസ്, ജോയ്സ് മാനുവൽ, അഞ്ജു, സി.സി.എ കോർഡിനേറ്റർ മുഹമ്മദ് ഹസ്സൻ, അധ്യാപകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.