Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോ​ബി​ൾ സ്കൂ​ൾ...

നോ​ബി​ൾ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
നോ​ബി​ൾ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്

ദോ​ഹ: പാ​ട്ടും നൃ​ത്ത​വും നി​റ​ഞ്ഞ ആ​ഘോ​ഷ രാ​വോ​ടെ നോ​ബി​ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ​തി​നേ​ഴാം വാ​ർ​ഷി​കം. ‘നോ​ബി​ൾ വെ​സ​റ്റോ 2023- 24’ എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി ബ​ഷീ​ർ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഷൗ​ക്ക​ത്ത​ലി താ​ജ്, ഖ​ത്ത​ർ ചാ​രി​റ്റി മു​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഖാ​ലി​ദ് അ​ഹ​മ്മ​ദ് ഫ​ക്രൂ, നോ​ബി​ൾ സ്കൂ​ൾ ര​ക്ഷാ​ധി​കാ​രി എ​ൻ​ജി​നീ​യ​ർ അ​ലി ജാ​സിം ഖ​ലീ​ഫ ജാ​സിം അ​ൽ മാ​ൽ​ക്കി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് അ​വ​ത​രി​പ്പി​ച്ചു.

നോ​ബി​ൾ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജ​യ്‌​മോ​ൻ ജോ​യ്, റോ​ബി​ൻ കെ ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ്സ്‌ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വ​ർ​ണോ​ജ്വ​ല​മാ​യ നൃ​ത്ത നൃ​ത്യ​വി​സ്മ​യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​രാ​വ് ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഹാ​ബു​ദ്ദീ​ൻ സ്വാ​ഗ​ത​വും റോ​ബി​ൻ കെ. ​ജോ​സ് ന​ന്ദി​യും അ​റി​യി​ച്ചു.


വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്ന്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noble SchoolkuwaitAnnual function
News Summary - Noble School organized the annual function
Next Story