Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോർക്ക പ്രവാസി തണൽ...

നോർക്ക പ്രവാസി തണൽ പദ്ധതി: രജിസ്​ട്രേഷൻ ഇന്നുമുതൽ

text_fields
bookmark_border
നോർക്ക പ്രവാസി തണൽ പദ്ധതി: രജിസ്​ട്രേഷൻ ഇന്നുമുതൽ
cancel

ദോഹ: നോർക്ക പ്രവാസി തണൽ പദ്ധതിയിൽ സഹായം ലഭിക്കുന്നതിന്​ രജിസ്​ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു.കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ഇതുവരെ ഖത്തറിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങിയത്​ 70,000ത്തിൽ അധികം ഇന്ത്യക്കാരാണെന്നാണ്​ ഇന്ത്യൻ​ അംബാസഡർ ഡോ. ദീപക്​ മിത്തൽ പറയുന്നത്​. വന്ദേഭാരത്​, വിവിധ ചാർ​ട്ടേഡ്​ വിമാനങ്ങൾ വഴിയും നിലവിലുള്ള എയർബബ്​ൾ കരാർ അനുസരിച്ച്​ സർവിസ്​ നടത്തുന്ന വിമാനങ്ങൾ വഴിയും ഇന്ത്യയിലേക്ക്​ മടങ്ങിയവരാണിവർ.

കോവിഡ്​ മൂലം എത്ര ഇന്ത്യക്കാർ മരിച്ചു എന്ന കൃത്യമായ കണക്ക്​ ഇല്ല. എന്നാൽ ഈ മാസങ്ങളിൽ 200ലധികം ഇന്ത്യക്കാർ മരിച്ചിട്ടുണ്ട്​. എന്നാൽ ഇത്​ കോവിഡ്​ മൂലം മാത്രമുള്ള മരണങ്ങളല്ല. അതേസമയം കോവിഡ്​ മൂലം നാട്ടിലേക്ക്​ മടങ്ങിയവരിലും മരിച്ചവരിലും നല്ലൊരു ശതമാനം മലയാളികളുണ്ട്​. ഇത്തരത്തിൽ വിദേശത്ത്​ നിന്നോ സ്വദേശത്ത്​ നിന്നോ കോവിഡ്​ ബാധിച്ചു​ മരിച്ച മലയാളികളുടെ അവിവാഹിതരായ പെൺകുട്ടികൾ നോർക്കയുടെ പ്രവാസി തണൽ പദ്ധതിയിൽ സഹായത്തിന്​ അർഹരാണ്​.

കേരള സർക്കാറി​െൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ്​ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്​. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്​, യു.എ.ഇ, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്​. ഇത്രമാത്രം കേരളീയർ വിദേശത്ത്​ പണിയെടുക്കുന്നതിനാലാണ്​ 1996 ഡിസംബർ ആറിന്​ സംസ്​ഥാനസർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്​ കരിക്കുന്നത്​. ഡിപ്പാർട്​മെൻറ്​ ഒാഫ്​ നോൺ റെസിഡൻറ്​ കേരളൈറ്റ്​സ്​ അഫയേഴ്​സ്​ എന്നതി​െൻറ ചുരുക്കപ്പേരാണ്​ NORKA എന്നത്​. ഇന്ത്യയിലെ ഇതരസംസ്​ഥാനങ്ങളിലോ മറ്റ്​ രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്​നങ്ങൾ പരിഹരിക്കുകയെന്നതാണ്​ ലക്ഷ്യം.

നിരവധി പദ്ധതികളാണ്​ പ്രവാസികൾക്കായി നോർക്ക റൂട്ട്​സിന്​ കീഴിലുള്ളത്​. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും അവരുടെ മക്കൾക്കുമാണ്​ പദ്ധതികളിൽ അപേക്ഷിക്കാനാകുക.എന്നാൽ നോർക്കയിൽ അംഗത്വമെടുക്കാനും പദ്ധതികൾ ഉപയോഗിക്കാനും പ്രവാസികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Norka Pravasi Thanal Project: Registration from today
Next Story