നോർക്ക കോവിഡ് ധനസഹായം: ഭാര്യയുടേയോ ഭർത്താവിേൻറയോ അക്കൗണ്ട് നൽകാം
text_fieldsദോഹ: നാട്ടിൽ എത്തി കോവിഡ് 19 പശ്ചാത്തലത്തിൽ തിരിച്ചുവരാനാകാത്ത പ്രവാസികൾക്ക് േനാർക്ക നൽകുന്ന 5000 രൂപ ധനസഹായ ം ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ലഭിക്കുക. ഇതിനുള്ള അപേക്ഷ ഏപ്രിൽ 30 വരെ സ്വീകരിക്കും. 2020 ജനുവരി ഒന്നിനോ അതിനുശ േഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്തവർക്കാണ് ധനസഹായം. ഇതിന് നോർക്കയുടെ തിരിച്ചറിയൽ കാർഡ് വേണമെന്ന് ഉത്തരവിൽ പറയുന്നില്ല.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിൻെറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല. കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണ് അർഹത.
പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസ പേജ്/ വിസ കോപ്പി, അപേക്ഷകൻെറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം.
ഏപ്രിൽ 18 മുതലാണ് അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്. നോർക്ക റൂട്ട്സിൻെറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.